‘ചവിട്ടിത്താഴ്ത്തുന്നതിനും ഒരു പരിധിയുണ്ട്’; പൊട്ടിക്കരഞ്ഞ് ജാസ്മിന്‍; ജാസ്മിന്‍ ക്വിറ്റ് ചെയ്താല്‍ താനും പോകുമെന്ന് ഗബ്രി

ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ ഏറ്റവുമധികം ഹേറ്റേഴ്‌സ് ഉള്ള മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍. തുടക്കം മുതലേ ഗബ്രി-ജാസ്മിന്‍ കോമ്പോയ്ക്ക് വലിയ വിമര്‍ശനവും കിട്ടിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി വന്നതിനു ശേഷം ജാസ്മിനെതിരെ ബിഗ് ബോസ് ഹൗസില്‍ കടുത്ത ആക്രമണമാണ് നടക്കുന്നത്. ഇതിന്റെ പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈല്‍ഡ് കാര്‍ഡ് മത്സരാര്‍തഥി സിബിന്റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയെക്കുറിച്ച് സംസാരിക്കാനാണ് എല്ലാ മത്സരാര്‍ത്ഥികളും ലിവിംഗ് ഏരിയയില്‍ എത്തിയതെന്നാണ് പ്രമോയില്‍ നിന്നും മനസിലാകുന്നത്. ഇതിനിടയില്‍ വലിയ തര്‍ക്കം നടക്കുകയും ക്യാപ്റ്റനായ ജാസ്മിന്‍ പറയുന്നത് ആരും കേള്‍ക്കാന്‍ കൂട്ടാക്കാതെയിരിക്കുന്നുവെന്നും വീഡിയോ കാണുമ്പോള്‍ മനസിലാക്കാം. ഇതിനിടയില്‍ പവര്‍ ടീം ഇടപെടുകയും ജാസ്മിനോട് ഇരിക്കാന്‍ പറയുന്നുമുണ്ട്. പിന്നാലെ ഗബ്രിക്കരികിലെത്തി പൊട്ടിക്കരയുന്ന ജാസ്മിനെ ആണ് വീഡിയോയില്‍ കാണുന്നത്.

‘ഞാന്‍ ഇവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. ഒന്നിനും വയ്യ. എനിക്ക് പറ്റുന്നില്ല. എനിക്കിവിടെ നിന്ന് കീറിപൊളിക്കാന്‍ വയ്യ. ഞാന്‍ കരയുമ്പോള്‍ ആളുകള്‍ക്ക് പുച്ഛം തോന്നുന്നുണ്ടാകുമല്ലേ. ആരും എന്നെ മനസിലാക്കുന്നില്ല. എനിക്കും നോവുന്നുണ്ടെന്ന് ആരും മനസിലാക്കുന്നില്ല. കുഞ്ഞിലെ തൊട്ടേ ആരും മനസിലാക്കുന്നില്ല. ചവിട്ടി താഴ്ത്തുന്നതിന് പരിധിയുണ്ട്, എനിക്ക് പറ്റുന്നില്ല. എന്നെ കാണുന്നതും ജാസ്മിന്‍ എന്ന് പറയുന്നതും പലര്‍ക്കും ഡിസ്‌കംഫേര്‍ട്ടാണ്’, എന്നാണ് ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്.

‘നീ ഇങ്ങനെ നെഗറ്റീവായി ചിന്തിച്ചാല്‍ നെഗറ്റീവേ നടക്കൂ. ഇപ്പോള്‍ നീ തകര്‍ന്ന് പോകരുത്. തെളിയിക്കാന്‍ നിനക്ക് അവസരം ഉണ്ട്. ജാസ്മിന്‍ ക്വിറ്റ് ചെയ്താല്‍ ഞാനും ക്വിറ്റ് ചെയ്യും, നീ ഗെയിം കളിച്ചില്ലെങ്കില്‍ ഞാനും കളിക്കില്ല,’ ഗബ്രി ജാസ്മിന് മറുപടി നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top