‘നീ പോയാല്‍ ഞാന്‍ എന്തു ചെയ്യും? എന്റെ മുഖത്തെ ചിരി പോകും’; ഗബ്രിയോട് ജാസ്മിന്‍; ഈ സ്ട്രാറ്റജി പൊളിയുമെന്ന് രതീഷ്; ഫുൾ സ്വിങ്ങിൽ ബിഗ് ബോസ്
പേര്‍ളിഷ്, സുജാന്‍ഡ്ര, സൂര്യമണി, ദില്‍റോബ്, സാഗറീന എന്നിങ്ങനെ എല്ലാ ബിഗ് ബോസ് മലയാളം സീസണുകളിലും പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ ഓരോ പ്രണയജോഡികള്‍ ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ടുകൂടിയാണ് ബിഗ് ബോസിനെ ഒരു കംപ്ലീറ്റ് പാക്കേജ് എന്ന് പറയുന്നത്. അടിക്ക് അടി, സ്‌നേഹത്തിന് സ്‌നേഹം, ഗെയിമിന് ഗെയിം, പ്രേമത്തിന് പ്രേമം. ഇക്കുറി ആരാകും പ്രണയ ജോഡികള്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം ഏറെക്കുറെ തെളിഞ്ഞുവരുന്നുണ്ട്. ജാസ്മിന്‍ ജാഫറിന്റെയും ഗബ്രിയുടെയും പേരാണ് പ്രേക്ഷകരും മുന്നോട്ടു വയ്ക്കുന്നത്. ഒരുപാട് സമയം ഇരുവരും ഒറ്റക്കിരുന്ന് സംസാരിക്കുന്നതും രാത്രികളില്‍ കഥ പറഞ്ഞിരിക്കുന്നതുമെല്ലാമാണ് ഇത്തരമൊരു പ്രവചനത്തിലേക്ക് പ്രേക്ഷകരെ എത്തിച്ചിരിക്കുന്നത്.
ഇന്നത്തെ ഷോ തുടങ്ങിയതേ ഇത്തരത്തില്‍ ജാസ്മിനും ഗബ്രിയും ഒന്നിച്ചുള്ള സംഭാഷണത്തിലൂടെയാണ്. ഷോയില്‍ നിന്ന് ആരു പുറത്തുപോകും എന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് രണ്ടുപേരും പങ്കുവയ്ക്കുന്നത്. ഗബ്രി പോയാല്‍ തന്റെ മുഖത്തെ ചിരി മായും എന്നാണ് ജാസ്മിന്‍ പറഞ്ഞത്.
‘ഞാന്‍ പോകുമ്പോള്‍ നീ എങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയില്ല. കാരണം അത് ചിന്തിക്കേണ്ടത് നീയാണ്. നീ പോയാല്‍ ഞാന്‍ എന്തു ചെയ്യുമെന്നാണ് ചിന്തിച്ചത്. സത്യം പറയാലോ, ഞാന്‍ ഭയങ്കരമായി താഴ്ന്ന് പോകും. എന്റെ മുഖത്തെ ചിരി പോകും. നീ പോയാല്‍ പിന്നെ എനിക്ക് ഫുള്‍ നെഗറ്റീവ് മാത്രമെ ഉള്ളൂ. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ചാരാന്‍ ഒരു തോള് വേണമല്ലോടാ. ഇവിടെ എനിക്ക് നീയാണത്. ഇവിടെ എന്നോട് ഭയങ്കരമായിട്ട് സ്‌നേഹം ഉള്ളത് നിനക്കാണെന്നാണ് തോന്നിയിട്ടുള്ളത്. നീ പോയാല്‍ ഞാന്‍ എന്ത് ചെയ്യും’ എന്നാണ് ജാസ്മിന്‍ ഗബ്രിയോട് പറയുന്നത്. എന്നാല്‍ ഇതൊരു ഗെയിം ആണെന്നും ഇവിടെ ആരാകം ആദ്യം പോകുക എന്നൊന്നും പറയാന്‍ പറ്റില്ലെന്നുമാണ് ഗബ്രി പറഞ്ഞത്.
ഇതിനിടയിലാണ് രതീഷ് കുമാറിന്റെ എന്‍ട്രി. ഈ പ്രണയ സ്ട്രാറ്റജി പൊളിയും എന്നാണ് രതീഷ് പ്രവചിക്കുന്നത്. ഗബ്രി ഒരു പാവമാണെന്നും ഈ പരിപാടിക്ക് നില്‍ക്കേണ്ടെന്നും രതീഷ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഒരു ആണും പെണ്ണും സംസാരിച്ചാല്‍ അത് പ്രണയം മാത്രമാണോ എന്ന് ജാസ്മിന്‍ രതീഷിനോട് പൊട്ടിത്തെറിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here