നാട്ടുരാജാവ് ടാസ്‌കില്‍ രാജാധികാരം കൈപ്പിടിയിലാക്കി ജാസ്മിന്‍; കണ്ണടച്ച് തുറക്കും മുമ്പ് താക്കോലും ദണ്ഡും നഷ്ടമായി; അപ്രതീക്ഷിത നീക്കവുമായി സിജോ

ബിഗ് ബോസ് മലയാളം 6 അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അവശേഷിക്കുന്ന എട്ട് മത്സരാര്‍ത്ഥികള്‍ക്കായി രസകരമായ നിരവധി ടാസ്‌കുകളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ന് നടന്നത് നാട്ടുരാജാവ് ടാസ്‌കാണ്. ടാസ്‌കിന്റെ ഭാഗമായി അധികാര ചിഹ്നമായ ദണ്ഡും താക്കോലും കൈക്കലാക്കുന്നവര്‍ക്ക് അഞ്ച് ഉത്തരവുകളിലൂടെ ബിഗ് ബോസ് വീട്ടിലെ റാണിയോ രാജാവോ ആകാം. ഇതുപ്രകാരം ആദ്യം രാജാവായത് ജിന്റോയായിരുന്നു. ആദ്യ അഞ്ച് ഗെയിമുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ജാസ്മിന് ജിന്റോ അധികാരം കൈമാറി.

ബിഗ് ബോസ് വീടിന്റെ റാണിയായെത്തിയ ജാസ്മിന്‍ കര്‍ശന നിയമങ്ങളാണ് വീട്ടില്‍ നടപ്പാക്കിയത്. ശ്രീതുവിനെയും അഭിഷേകിനെയും തന്റെ പരിചാരകരാക്കിയ ജാസ്മിന്‍ ഹൗസിലെ കളിചിരികള്‍ക്കും തമാശകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. എന്നാല്‍ ജാസ്മിന്‍ അടുക്കളയുടെ അടുത്ത് എത്തിയപ്പോള്‍ സിജോ അപ്രതീക്ഷിതമായി അധികാര ദണ്ഡ് കൈക്കലാക്കി. ദണ്ഡ് തിരിച്ചെത്തിക്കാന്‍ അഭിഷേകിനെയും ശ്രീതുവിനെയും ജാസ്മിന്‍ നിയോഗിച്ചെങ്കിലും അത് നടന്നില്ല. ഒടുക്കം ജാസ്മിന്‍ തന്റെ കൈവശം ഉണ്ടായിരുന്ന താക്കോല്‍ അഭിഷേകിന് കൈമാറി. ദണ്ഡ് ശ്രീതിന്റെ കയ്യിലും എത്തി. ഇതിന് പിന്നാലെ ജാസ്മിന് അധികാരം നഷ്ടപ്പെട്ടു. ഈ സംഭവം ഹൗസില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top