ഗബ്രി ഔട്ടായത് ജാസ്മിന്‍ കാരണമെന്ന് ജിന്റോ; ‘നിനക്ക് നാണമുണ്ടോ?’ എന്ന് ജിന്റോയോട് ജാസ്മിന്‍; ബിഗ് ബോസ് ഹൗസില്‍ ഇരുവരും നേര്‍ക്കുനേര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 എട്ട് ആഴ്ച പിന്നിട്ട് ഒമ്പതാം വാരത്തില്‍ എത്തി നില്‍ക്കുകയാണ്. ഇത്രയും നാള്‍ക്കിടെ നടന്ന എവിക്ഷനില്‍ ഇക്കുറി ഗബ്രി പുറത്തു പോയത് പ്രേക്ഷകര്‍ക്കും സഹമത്സരാര്‍ത്ഥികള്‍ക്കും ഒരുപോലെ ഞെട്ടലുളവാക്കിയ സംഭവമാണ്. ഹൗസില്‍ ജാസ്മിന്റെ ഏറ്റവും വലിയ കൂട്ടായിരുന്നു ഗബ്രി. അതുകൊണ്ടു തന്നെ ഗബ്രി പോയതോടെ ജാസ്മിന്‍ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജാസ്മിന്റെ മറ്റൊരു സുഹൃത്തെന്ന് വിശേഷിപ്പിക്കാവുന്നയാള്‍ റസ്മിനാണ്. തുടക്കം മുതല്‍ ജാസ്മിനുമായി കൊമ്പുകോര്‍ക്കുന്നതാകട്ടെ ജിന്റോയും.

ഇന്നത്തെ എപ്പിസോഡില്‍ ജാസ്മിനും ജിന്റോയും തമ്മില്‍ പൊരിഞ്ഞ വഴക്കുണ്ടാകുന്നുണ്ട്. ഇതിന്റെ പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. മോണിങ് ടാസ്‌കിന് ശേഷമാണ് വഴക്കുണ്ടാകുന്നതെന്നാണ് മനസിലാകുന്നത്. നന്ദനയും അഭിഷേകും തൊട്ടടുത്ത് ഇരിക്കുന്നുണ്ട്. ഇവിടെ ജാസ്മിനും ജിന്റോയും തമ്മില്‍ വഴക്കിടുമ്പോള്‍ ജാസ്മിന്‍ ജിന്റോയോട് പറയുന്നുണ്ട്, ‘അവിടെയും ഇവിടെയും പോയി കുറ്റം പറയുന്നതല്ലാതെ തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല,’ എന്ന്. എന്നാല്‍ കുറച്ചുകൂടി കനത്തൊരു മറുപടിയാണ് ജിന്റോ തിരിച്ച് കൊടുക്കുന്നത്. ഗബ്രി ഔട്ട് ആയത് ജാസ്മിന്റെ കൂടെക്കൂടി കളിച്ചിട്ടാണെന്നും തനിച്ചായിരുന്നെങ്കില്‍ ഇപ്പോഴും ഹൗസില്‍ നിന്നേനെ എന്നും ജിന്റോ പറയുന്നു. ‘തനിക്ക് നാണമുണ്ടോ? അവന്റെ പേര് പറയാതെ താന്‍ എന്നോട് സംസാരിക്കെടോ’ എന്ന് ജാസ്മിന്‍ തിരിച്ചും പറയുന്നു.

‘നീ ഒറ്റയൊരുത്തി കാരണമാണ് അവന്‍ പുറത്ത് പോയത്. ഗബ്രി. അവന്‍ പോയതിന്റെ സന്തോഷം നിനക്ക് കാണുന്നുണ്ട്. ഞങ്ങള്‍ കഴിഞ്ഞ എപ്പിസോഡില്‍ കണ്ടു. യു ആര്‍ ബ്രില്യന്റ്. അവന്‍ ഒറ്റയ്ക്ക് നിന്നിരുന്നെങ്കില്‍ മാന്യമായി കളിച്ചേനെ. നിന്നെപ്പോലെ ഒരാളുമായി കൂട്ടുകൂടാന്‍ പോയതാണ് അവന്റെ വിധി,’ എന്നാണ് ജിന്റോ ജാസ്മിനോട് പറഞ്ഞത്. എന്തുകൊണ്ടാണ് വഴക്കുണ്ടായതെന്നും ഇതിന്റെ അവസാനം എന്താണെന്നും അറിയണമെങ്കില്‍ കാത്തിരുന്ന് എപ്പിസോഡ് കാണേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top