കപ്പുയര്‍ത്തി ജിന്റോ; ആദ്യ റണ്ണര്‍ അപ്പ് അര്‍ജുന്‍, രണ്ടാം റണ്ണര്‍ അപ്പ് ജാസ്മിന്‍; ആവേശമായി ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ

ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ ആര് കപ്പടിക്കുമെന്ന് ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമമായി. ഇന്ന് നടന്ന ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഒടുവില്‍ തൃശൂര്‍ സ്വദേശിയായ ജിന്റോ ബോഡിക്രാഫ്റ്റ് ബിഗ് ബോസിന്റെ വിജയ കിരീടം ചൂടി. ജിന്റോ, ജാസ്മിന്‍, അര്‍ജുന്‍, ഋഷി, അഭിഷേക് എന്നിവരായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ ഫൈനല്‍ ഫൈവില്‍ എത്തിയത്.

രാത്രി ഏഴ് മണിക്കാണ് ഗ്രാന്‍ഡ് ഫിനാലെ തുടങ്ങിയത്. പതിവുപോലെ പഴയ സീസണിലെ മത്സരാര്‍ത്ഥികളുടെ വക സ്‌കിറ്റുകളും മറ്റ് പ്രകടനങ്ങളും ഉണ്ടായിരുന്നു. പിന്നീട് എവിക്ഷന്‍ പ്രക്രിയ ആരംഭിച്ചു. ബിഗ് ബോസിനെ പ്രതിനിധീകരിച്ച് ഹൗസില്‍ എത്തിയ ആള്‍ ആദ്യം പുറത്തേക്ക് കൊണ്ടു പോയത് ഋഷിയെയായിരുന്നു. രണ്ടാമതായി പുറത്തു പോയത് അഭിഷേ് ശ്രീകുമാറായിരുന്നു.

ജിന്റോ, ജാസ്മിന്‍, അര്‍ജുന്‍ എന്നിവരാണ് ബാക്കിയായ മൂന്നുപേര്‍. ഇവരില്‍ ഒരാള്‍ പുറത്തു പോകുന്നതിന് മുമ്പായി ഈ സീസണിലെ മത്സരാര്‍ത്ഥികളുടെ ആദ്യ ആഴ്ച മുതലുള്ള വോട്ടിങ് നില ബിഗ് ബോസ് പുറത്തുവിട്ടു. അവസാന ആഴ്ചവരെ പലതരത്തില്‍ മാറിമറിഞ്ഞാണ് വോട്ടി നില മുന്നോട്ടു പോയത്. തുടക്കത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 62 ശതമാനം വോട്ട് അര്‍ജുന്‍ നേടിയിരുന്നു. അവസാന ആഴ്ചയോട് അടുക്കുമ്പോള്‍ വോട്ടിങ്ങില്‍ മുന്നിലെത്തിയത് ജിന്റോയാണ്. വോട്ടിങ് നില പ്രദര്‍ശിപ്പിച്ചതിന് ശേഷം ഒരാളെക്കൂടി പുറത്തേക്കു കൊണ്ടുപോകാന്‍ ബിഗ് ബോസിന്റെ പ്രതിനിധികളെത്തി. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഇക്കുറി പുറത്തു പോയത് ജാസ്മിന്‍ ആയിരുന്നു. അപ്രതീക്ഷിത എവിക്ഷന്‍ എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞു.

ശേഷിച്ചത് ജിന്റോയും അര്‍ജുനും. രണ്ടുപേരെയും മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് ഫ്‌ളോറിലേക്ക് കൊണ്ടുപോയത്. അർജുനെക്കാൾ വോട്ടുകൾ നേടി ജിന്റോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50 ലക്ഷമാണ് ജിന്റോയ്ക്ക് ലഭിച്ച സമ്മാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top