അമ്മയുടെ മടിയില്‍ വീണ് പൊട്ടിക്കരഞ്ഞ് ജിന്റോ; ‘സിഗരറ്റ് വലി നിര്‍ത്തിക്കോട്ടോ’ എന്ന് അമ്മയുടെ ശാസന; ബിഗ് ബോസ് ഹൗസില്‍ വൈകാരിക നിമിഷങ്ങള്‍

ബിഗ് ബോസ് സീസണ്‍ 6ല്‍ ഫാമിലി വീക്ക് ആരംഭിച്ചതോടെ വൈകാരികമായ നിരവധി മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഫാമിലി വീക്കിലെ മൂന്നാം ദിവസം ഹൗസില്‍ എത്തിയത് നന്ദനയുടെയും ജിന്റോയുടെയും വീട്ടുകാരായിരുന്നു. സ്‌റ്റോര്‍ റൂമില്‍ വച്ചാണ് അമ്മയെയും സഹോദരിയെയും കാണിച്ച് ബിഗ് ബോസ് നന്ദനയ്ക്ക് സര്‍പ്രൈസ് നല്‍കിയത്. നന്ദനയുടെ അമ്മയും സഹോദരിയും വീട്ടില്‍ ഉള്ള സമയത്തും ജിന്റോയും ജാസ്മിനും തമ്മില്‍ ചില വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായി. ജിന്റോ ജാസ്മിന്റെ വീട്ടുകാരെക്കുറിച്ച് മോശമായി സംസാരിച്ചു എന്നു പറഞ്ഞായിരുന്നു തര്‍ക്കം. അതിനിടെയാണ് ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചത്. തന്റെ അച്ഛനെയും അമ്മയെയും കണ്ട ജിന്റോ സര്‍പ്രൈസ് ആയി.

ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞ് സ്‌നേഹത്തോടെ ആലിംഗനം ചെയ്ത ജിന്റോയുടെ അമ്മ ജാസ്മിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. എല്ലാവരുമായും സംസാരിച്ചിരിക്കുന്നതിനിടെയാണ് ജിന്റോയോട് പുകവലി നിര്‍ത്താന്‍ അമ്മ ആവശ്യപ്പെട്ടത്. പുറത്തുവച്ച് ജിന്റോ പുകവലിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഇവിടെ വന്നിട്ടാണ് ഇത്രയും അധികമായതെന്നും അമ്മ അപറഞ്ഞു. ജിന്റോയോട് സിഗരറ്റ് വലി കുറയ്ക്കാന്‍ ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ വരെ ആവശ്യപ്പെട്ടെന്ന് സഹമത്സരാര്‍ത്ഥിയായ സിജോ അമ്മയോട് പറയുന്നുണ്ട്.

ഇവിടെ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണെന്നും പുറത്തിറങ്ങുമ്പോള്‍ നിര്‍ത്തുമെന്നും ജിന്റോ പറയുന്നുണ്ട്. തനി തൃശൂര്‍ സ്റ്റൈലില്‍ ‘പിന്നാലെ നിര്‍ത്തിക്കോട്ടോ’ എന്ന് അമ്മ മറുപടി നല്‍കി. അച്ഛനും അമ്മയും വന്ന സമയം മുതലേ താൻ കരയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ജിന്റോ അമ്മയുടെ മടിയിൽ കിടന്ന് പൊട്ടിക്കരയുന്ന കാഴ്ചയാണ് കണ്ടത്. ജിന്റോയെ ആശ്വസിപ്പതിനൊപ്പം അമ്മ മകന്റെ കല്യാണക്കാര്യവും സംസാരിച്ചു. അമേരിക്കയിലുള്ള മോതിരം ഇട്ടുകൊടുത്ത പെണ്‍കുട്ടി അന്വേഷണം പറയാന്‍ പറഞ്ഞിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top