മത്സരാർത്ഥികളോട് രോഷാകുലനായി മോഹന്‍ലാല്‍; സിജോ അകത്തേക്കോ പുറത്തേക്കോ? മാരക ട്വിസ്റ്റുമായി ബിഗ് ബോസ് മലയാളം 6

ആറു ഭാഷകളിലായി അമ്പതിലധികം സീസണുകളുമായി മുന്നേറുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. പക്ഷെ ബിഗ് ബോസിന്റെ ചരിത്രത്തിലാദ്യമാണ് ഒരു മത്സരാര്‍ത്ഥി മറ്റൊരു മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്യുകയും ആശുപത്രിയിലാകുകയും ചെയ്തത്. അത് ബിഗ് ബോസ് മലയാളം ആറാം സീസണില്‍ ആയിരുന്നു. ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡില്‍ മോഹന്‍ലാല്‍ വന്ന് പറഞ്ഞ കാര്യമാണിത്. റോക്കിയുടെ ഇടിയെ തുടര്‍ന്ന് താടിക്ക് ഗുരുതരമായി പരുക്കേറ്റ സിജോ ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയനായ കാര്യം മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളെ അറിയിച്ചു.

ഒപ്പം സിജോയ്ക്ക് എന്തു പറ്റി എന്ന കാര്യം ആരെങ്കിലും അന്വേഷിച്ചോ എന്ന് മോഹന്‍ലാല്‍ ചോദിക്കുകയുണ്ടായി. അന്വേഷിച്ചിരുന്നു എന്ന് പറഞ്ഞ് എഴുന്നേറ്റ് നിന്നത് ശ്രീരേഖയും ശരണ്യയും മാത്രം. താന്‍ അത് വലിയ കാര്യമായി എടുത്തിരുന്നില്ല എന്നായിരുന്നു ജാസ്മിന്റെ മറുപടി. മറ്റ് മത്സരാര്‍ത്ഥികളോട് ചോദിച്ചിരുന്നു എന്ന് ഗബ്രിയും പറഞ്ഞു. കൂടെയുണ്ടായിരുന്നൊരാള്‍ നിര്‍ഭാഗ്യകരമായൊരു സാഹചര്യത്തില്‍ പുറത്തുപോയപ്പോള്‍ അയാളുടെ അവസ്ഥയെക്കുറിച്ച് ചോദിക്കാന്‍ പോലും മനസ് കാണിക്കാതിരുന്നതിന് മോഹന്‍ലാല്‍ ബാക്കി മത്സരാര്‍ത്ഥികളെ ശാസിച്ചു. തുടര്‍ന്ന് എല്ലാവരെയും കാണാന്‍ സിജോ ആഗ്രഹം പ്രകടിപ്പിച്ചെന്ന് പറഞ്ഞ് മോഹന്‍ലാല്‍ സിജോയെ വേദിയിലേക്ക് ക്ഷണിച്ചു. സ്‌ക്രീന്‍ ഓണ്‍ ചെയ്ത് സിജോയ്ക്ക് മറ്റ് മത്സരാര്‍ത്ഥികളെയും അവര്‍ക്ക് സിജോയെയും കാണാന്‍ അവസരമുണ്ടാക്കി.

താന്‍ ഒരു സര്‍ജറിക്ക് വിധേയനായെന്നും വായില്‍ സ്‌ക്രൂ, പ്ലേറ്റ്‌സ്, പത്തോളം സ്റ്റിച്ചുകള്‍ എന്നിവയുണ്ടന്നും സിജോ മറ്റുള്ളവരെ അറിയിച്ചു. മര്യാദയ്ക്ക് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ അതെല്ലാം ഗെയിമിന്റെ ഭാഗമായേ താന്‍ എടുത്തിട്ടുള്ളൂവെന്നും ബിഗ് ബോസിന്റെ വരും സീസണുകളില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആരും ഇതുകണ്ട് നിരാശരാകരുതെന്നും സിജോ പറഞ്ഞു. താന്‍ ബിഗ് ബോസ് വിജയിയായേ തിരിച്ചുവരൂ എന്ന് ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നുവെന്നും ആ വാക്ക് തനിക്ക് പാലിക്കണമെന്നും സിജോ പറഞ്ഞു. കുറച്ചുനാളത്തെ വിശ്രമം സിജോയ്ക്ക് ആവശ്യമാണ്. അതിനാല്‍ മറ്റുകാര്യങ്ങള്‍ അതിനുശേഷം തീരുമാനിക്കാം എന്നു പറഞ്ഞ് മോഹന്‍ലാല്‍ സിജോയെ യാത്രയാക്കി. അതേസമയം സിജോ തിരിച്ചുവരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top