ഋഷിക്ക് മോഹൻലാലിന്റെ താക്കീത് ‘മോനെ അത് വളരെ മോശമാണ്’; ക്യാപ്റ്റൻ അന്‍സിബയുടെ കളിപ്പാവയെന്ന് സാബുമോനും നന്ദനയും, ശരിവച്ച് സഹമത്സരാർത്ഥികൾ
ബിഗ് ബോസ് മലയാളം സീസണ്‍ 6 പത്താം വാരത്തിലേക്ക് പ്രവേശിച്ചു. ഒമ്പതാം വാരത്തിലാണ് ഹൗസിലേക്ക് അതിഥികളായി ആദ്യ സീസണിലെ മത്സരാര്‍ത്ഥികളായ സാബുമോനും ശ്വേത മേനോനും എത്തിയത്. ഒമ്പതാം ആഴ്ചയിലെ ഹൗസ് ക്യാപ്റ്റന്‍ ഋഷിയായിരുന്നു. ഋഷിയുടെ ക്യാപ്റ്റന്‍സിയും ഹോട്ടല്‍ ടാസ്‌കിലെ എച്ച്ആര്‍ പദവിയും എങ്ങനെയുണ്ടായിരുന്നുവെന്ന് വാരാന്ത്യ എപ്പിസോഡില്‍ വന്ന മോഹന്‍ലാല്‍ ചോദിച്ചു. അന്‍സിബ ഒഴികെ ഒരാള്‍ക്കു പോലും ഋഷിയെക്കുറിച്ച് പോസിറ്റീവ് ആയി ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല.
ഹോട്ടലിന്‌റെ എച്ച് ആര്‍ ആയി ഉണ്ടായിരുന്ന ഋഷി ഉടമകളില്‍ ഒരാള്‍ പറയുന്നതനുസരിച്ച് മാത്രമായിരുന്നു തീരുമാനങ്ങള്‍ എടുത്തിരുന്നത് എന്നാണ് സാബുമോനും ശ്വേത മേനോനും വിലയിരുത്തിയത്. ഇതേക്കുറിച്ച് മോഹന്‍ലാല്‍ മറ്റുള്ളവരോട് ചോദിച്ചപ്പോള്‍ ‘അന്‍സിബയുടെ കയ്യിലെ കളിപ്പാവയായിരുന്നു’ ഋഷി എന്നാണ് തനിക്ക് തോന്നിയതെന്ന് സഹമത്സരാര്‍ത്ഥിയായ നന്ദന അഭിപ്രായപ്പെട്ടു. ഋഷി മറ്റ് അംഗങ്ങളോട് സംസാരിക്കുന്ന ഭാഷയെക്കുറിച്ചും മോഹന്‍ലാല്‍ വിമര്‍ശിച്ചു. ‘എടി, പോടി’ വാക്കുകള്‍ ഉപയോഗിക്കരുത് എന്ന് എത്ര തവണ പറഞ്ഞെന്നും എന്താണ് അനുസരിക്കാത്തതെന്നും മോഹന്‍ലാല്‍ ചോദിച്ചു.
അന്‍സിബയോട് ചോദിച്ചിട്ടേ ഋഷി ഏത് തീരുമാനവും എടുക്കുമായിരുന്നുള്ളൂവെന്ന് എല്ലാവരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടപ്പോള്‍ മോഹന്‍ലാല്‍ ഇതേക്കുറിച്ച് അന്‍സിബയോടു തന്നെ ചോദിച്ചു. എന്നാല്‍ ഇത് ആളുകളുടെ തെറ്റിദ്ധാരണയാണെന്നാണ് അന്‍സിബയുടെ മറുപടി. വേദിക്കു മുന്നിലുള്ള കാണികളെ ചൂണ്ടിക്കാട്ടി, ‘ചിലപ്പോള്‍ ആയിരിക്കും. ഇത്രയും കണ്ടുകൊണ്ട് ഇരിക്കുന്ന ആളുകളുടെ തെറ്റിദ്ധാരണ ആയിരിക്കും,’ മോഹന്‍ലാല്‍ പറഞ്ഞു. വഴക്കിടുമ്പോള്‍ ഋഷി തന്നെ പലവട്ടം എടീ എന്ന് വിളിച്ചുവെന്നും ബഹുമാനത്തെക്കുറിച്ചും മനുഷ്യത്വത്തെ കുറിച്ചും സംസാരിക്കുന്ന അന്‍സിബ ഋഷിയെ വിലക്കിയില്ലെന്നും അപ്‌സര പറഞ്ഞു.
അപ്‌സര തന്റെ തൊഴിലായ അഭിനയത്തെക്കുറിച്ച് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് ഋഷി പറയുന്നു. എന്നാല്‍ അഭിനയിക്കുന്നു എന്ന് പറയുന്നതില്‍ എന്താണ് കുഴപ്പമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുചോദ്യം. ‘നിങ്ങള്‍ അങ്ങനെയാണോ, നൂറ് ശതമാനം സത്യസന്ധമായിട്ടാണോ കളിക്കുന്നത്?,’ മോഹന്‍ലാല്‍ ഋഷിയോട് ചോദിക്കുന്നു. ആദ്യദിവസം മുതല്‍ താന്‍ താനായിത്തന്നെയാണ് നില്‍ക്കുന്നതെന്ന് ഋഷിയുടെ മറുപടി. ‘മോനേ കാര്യമായിട്ട് പറയുകയാണ്. വളരെ വളരെ മോശമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
ഇത്തവത്തെ എവിക്ഷനില്‍ പുറത്തായത് ശരണ്യയാണ്. ശരണ്യയും നന്ദനയുമാണ് അവസാനഘട്ടത്തില്‍ എത്തിയതെങ്കിലും നന്ദന സേവ് ആകുകയും ശരണ്യ പുറത്തുപോകുകയുമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here