ജാസ്മിനെ നിര്‍ത്തിപ്പൊരിച്ച് മോഹന്‍ലാല്‍; ഭക്ഷണത്തില്‍ തുമ്മി, മൈക്ക് ഊരിവെച്ച് സംഭാഷണം; കള്ളത്തരങ്ങള്‍ പൊളിച്ചടുക്കി ബിഗ് ബോസ്

ബിഗ് ബോസ് മലയാളം ആറാം സീസണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ശ്രദ്ധ നേടിയ കോമ്പിനേഷനാണ് ഗബ്രിയുടെയും ജാസ്മിന്റെയും. ജബ്രി എന്നാണ് ഇവര്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ ഇരട്ടപ്പേര്. ഇവരുടെ കോമ്പിനേഷന്‍ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒരുഘട്ടത്തില്‍ ജാസ്മിനും ഗബ്രിയും തമ്മില്‍ പ്രണയമാണെന്ന രീതിയില്‍ സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും സ്‌ക്രീന്‍ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് ആരാധകര്‍ ഷെയര്‍ ചെയ്യാറുമുണ്ട്. ഏറ്റവും ഒടുവില്‍ ജാസ്മിന്‍ വിദ്വേഷികള്‍ക്ക് ആഘോഷിക്കാന്‍ ഒരു വീഡിയോ ആണ് വന്നിരിക്കുന്നത്. അത് മോഹന്‍ലാല്‍ ജാസ്മിനെ വഴക്കു പറയുന്നതാണ്.

ജാസ്മിന്‍ ബിഗ് ബോസ് വീട്ടില്‍ കാണിച്ച ചില കള്ളത്തരങ്ങള്‍ പൊളിച്ചടുക്കുന്ന വീഡിയോ ആണ് മോഹന്‍ലാല്‍ പ്രദര്‍ശിപ്പിച്ചത്. ജാസ്മിന്‍ മൈക്ക് ഊരിവയ്ക്കുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ കഴിഞ്ഞ എപ്പിസോഡില്‍ ചോദിക്കുകയുണ്ടായി. എന്നാല്‍ അറിയാതെ മൈക്ക് ഊരിവച്ചതാണെന്നായിരുന്നു ജാസ്മിന്റെ മറുപടി. ബിഗ് ബോസ് താക്കീത് നല്‍കിയതിനു ശേഷം അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ജാസ്മിന്‍ പറഞ്ഞു. ‘ഇന്നലെയോ?’ എന്ന് മോഹന്‍ലാല്‍ ഉടന്‍ മറുചോദ്യം ചോദിച്ചു. മൈക്ക് ധരിച്ചില്ലെങ്കില്‍ പറയുന്നതൊന്നും പുറത്തു കേള്‍ക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പറഞ്ഞതിനു ശേഷം മോഹന്‍ലാല്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു.

മനപൂര്‍വ്വം ജാസ്മിന്‍ പലവട്ടം മൈക്ക് ഊരിവച്ചു എന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ. ഇാേടെ തെറ്റ് ഏറ്റുപറഞ്ഞ ജാസ്മിന്‍ ഇനി ഇതാവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി. മോഹന്‍ലാലിന്റെ അടുത്ത ചോദ്യം ജിന്റോയോടായിരുന്നു. ജാസ്മിന്‍ മൈക്ക് ഊരിവെച്ച് സംസാരിക്കുന്നത് ജിന്റോ കേട്ടിട്ടുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ബാത്ത്‌റൂമില്‍ വച്ച് ജാസ്മിന്‍ മൈക്ക് ഊരിമാറ്റി ഗബ്രിയോട് സംസാരിച്ച കാര്യം ജിന്റോ പറഞ്ഞു. താന്‍ അത് തമാശയ്ക്ക് ചെയ്തതാണ്, പുറത്തുള്ള ജനങ്ങള്‍ അതൊന്നും അറിയണമെന്നില്ല എന്ന് ജാസ്മിന്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ദേഷ്യപ്പെട്ടു. അകത്തുനടക്കുന്നതെല്ലാം ജനങ്ങള്‍ അറിയുന്നുണ്ട്. ഇല്ലെന്ന് കരുതിയോ എന്ന് അദ്ദേഹം ജാസ്മിനോട് ചോദിച്ചു. അടുത്തതായി കാണിച്ചത് ജാസ്മിന്‍ ഭക്ഷണത്തില്‍ തുമ്മിയ വീഡിയോ ആയിരുന്നു. തുമ്മിയതിനു ശേഷം ‘നമ്മളെ കണ്ടുള്ളൂ’ എന്ന് ജാസ്മിന്‍ പറയുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. ഇതിന് വിശദീകരണം നല്‍കാന്‍ ജാസ്മിന്‍ തുനിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഇടപെട്ട് വിലക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top