സിബിനെ നിര്‍ത്തിപ്പൊരിച്ച് മോഹന്‍ലാല്‍, പവര്‍ ടീമില്‍ നിന്നും പുറത്ത്; ‘ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന ഷോ, സ്വന്തം വീട്ടില്‍ ഇങ്ങനെയാണോ?’

ബിഗ് ബോസ് ഹൗസില്‍ ജാസ്മിനെതിരെ മോശം ചേഷ്ട കാണിച്ച സഹമത്സരാര്‍ത്ഥി ഡിജെ സിബിനെതിരെ രൂക്ഷ വിമര്‍ശനവുമായി മോഹന്‍ലാല്‍. ചില ചേഷ്ടകള്‍ അസ്വസ്ഥത ഉണ്ടാക്കി എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ തുടങ്ങിയത്. ബിഗ് ബോസ് മലയാളം ക്വാളിറ്റി ഇല്ലാത്തവരുടെ ഷോ ആണെന്ന് തോന്നുണ്ടോ എന്ന് മോഹന്‍ലാല്‍ മറ്റ് രണ്ട് മത്സരാര്‍ത്ഥികളായ അപ്‌സരയോടും അര്‍ജുനോടും മോഹന്‍ലാല്‍ ചോദിച്ചു. തുടര്‍ന്ന് ഇതേ ചോദ്യം സിബിനോടും ചോദിച്ചു. ഷോയില്‍ ക്വാളിറ്റി ഇല്ലാത്തവര്‍ ഉണ്ടെന്ന് തോന്നാറുണ്ട് എന്നാണ് സിബിന്‍ നല്‍കിയ മറുപടി. നിങ്ങള്‍ ക്വാളിറ്റി ഉള്ള ആളാണോ എന്ന ചോദ്യത്തിന് ‘എന്റെ ക്വാളിറ്റി ജഡ്ജ് ചെയ്യുന്ന ആള്‍ ഞാന്‍ അല്ല ലാലേട്ടാ’ എന്നായിരുന്നു സിബിന്‍ നല്‍കിയ മറുപടി. ‘എന്നാല്‍ ഞാന്‍ ജഡ്ജ് ചെയ്യട്ടെ’ എന്ന് പറഞ്ഞ മോഹന്‍ലാല്‍ നിങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ ചില മോശം ആംഗ്യം കാണിച്ചു. അത് ക്വാളിറ്റിയാണോ എന്ന് ചോദിച്ചു. അല്ലെന്ന് സിബിനും പറഞ്ഞു. തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ച സിബിനോട് മോഹന്‍ന്‍ലാല്‍ ദേഷ്യപ്പെട്ടു. താന്‍ സംസാരിച്ചിന് ശേഷം സംസാരിക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സ്വന്തം വീട്ടില്‍ നിങ്ങള്‍ ഇങ്ങനെ കാണിക്കുമോ എന്ന് മോഹന്‍ലാല്‍ സിബിനോട് ചോദിച്ചു. ‘ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കണുന്ന പരിപാടിയാണിത്. അപ്പോള്‍ നിങ്ങള്‍ ക്വാളിറ്റി ഉള്ള ആളാണോ. ക്വാളിറ്റി ഇല്ലാത്തവരെ പറഞ്ഞ് വിടാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും. അതൊരു മോശമായ കാര്യമാണ് സിബിന്‍. അങ്ങനെ ചെയ്യാന്‍ പാടില്ല. നമ്മള്‍ ആദ്യം നന്നാകണം. എന്നിട്ട് വേണം മറ്റുള്ളവരെ നന്നാക്കാന്‍. നിങ്ങളോട് ആരോടും എനിക്ക് ദേഷ്യമില്ല. പക്ഷേ പറയുന്ന വാക്കുകള്‍… ഈ ഷോ കണ്ട് അരച്ച് കലക്കി കുടിച്ചെന്ന് പറഞ്ഞ് അവിടെ പോയിട്ട് ഒരു ചെറിയ കാര്യം വരുമ്പോള്‍ നിങ്ങളുടെ മനസ് പതറുന്നു. എല്ലാവരും നല്ല മത്സരാര്‍ത്ഥികളാണ്. നിങ്ങള്‍ കളിക്കാന്‍ വേണ്ടി പോയവരല്ലേ. ആരെയും പറയാന്‍ സമ്മതിക്കില്ല. നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ക്ക് തന്നെ മനസിലാകുന്നില്ല. ദേഷ്യത്തെ അടക്കാനും കൂടിയുള്ള ജോലിയാണ് ഇത്. മാറ്റം ഉണ്ടാവണം. പറയേണ്ടത് പറയണം. ബഹുമാനം കൊടുത്താലെ കിട്ടൂ,’ മോഹന്‍ലാല്‍ പറഞ്ഞു.

ആരോടാണ് സിബിന്‍ മോശം ആംഗ്യം കാണിച്ചതെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍, ആരോടുമായിട്ടല്ലെന്നാണ് സിബിന്‍ പറഞ്ഞത്. പിന്നീട് എന്തിനാണ് സോറി പറഞ്ഞതെന്നും മോഹന്‍ലാല്‍ ചോദിച്ചു. ‘ഞാനും ജാസ്മിനും ആയിരുന്നു തര്‍ക്കിച്ചത്. ഇതിനിടയില്‍ എന്റെ പ്രഷര്‍ കുറയ്ക്കാന്‍ സോഫയില്‍ ഇടിച്ചു. അപ്പോള്‍ ഷോ ഓഫ് എന്നൊക്കെ ജാസ്മിന്‍ പറഞ്ഞ് കൊണ്ടേയിരുന്നു. അറിയാതെ സംഭവിച്ച് പോയതാണ് ലാലേട്ടാ. ഞാന്‍ പ്രവോക്ക്ഡ് ആയിപ്പോയി. വളരെ വലിയൊരു തെറ്റാണ്,’ എന്നും സിബിന്‍ പറഞ്ഞു. ഇങ്ങനെയുള്ള ആളുകളെ എങ്ങനെ പവര്‍ ടീമില്‍ നിലനിര്‍ത്തും എന്ന് ചോദിച്ച മോഹന്‍ലാല്‍ സിബിനെ പവര്‍ ടീമില്‍ നിന്ന് പുറത്താക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top