ഓന്ത് ശ്രീരേഖ, മൊയന്ത് അല്ലെങ്കില്‍ വിക്ടിം നോറ, കള്ളന്‍ ഗബ്രി; പരസ്പരം ചെല്ലപ്പേരുകളിട്ട് മത്സരാര്‍ത്ഥികള്‍; ഈഗോയില്‍ പുകഞ്ഞ് ബിഗ് ബോസ് ഹൗസ്

ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികള്‍ പരസ്പരം കാട്ടുന്ന ദേഷ്യവും വാശിയും യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ, അതോ ഷോ കഴിഞ്ഞാല്‍ എല്ലാം തീരുമോ എന്നത് പലപ്പോഴും പലര്‍ക്കും സംശയമാണ്. പലരും അങ്ങോട്ടും ഇങ്ങോട്ടും ചീത്തവിളിച്ചും ഇരട്ടപ്പേരുകളിട്ടും തല്ലിയും തലോടിയുമൊക്കെ ബിഗ് ബോസ് മലയാളം 6 ലെ പകുതി ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം മോണിങ് ആക്ടിവിറ്റിയായി ബിഗ് ബോസ് നല്‍കിയത് ഹൗസിലെ ഓരോ അംഗങ്ങളുടെയും സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ചെല്ലപ്പേരിടുക എന്നതാണ്.

ആദ്യം വന്ന ജിന്റോ സിജോയ്ക്ക് തീപ്പെട്ടിക്കൊള്ളി എന്ന് പേരിട്ടു. ശ്രീരേഖയ്ക്ക് നോറ ഓന്ത് ചേച്ചി എന്നാണ് പേരിട്ടത്. പിന്നാലെ വന്ന സിജോ നോറയെ വിളിച്ചത് കരച്ചില്‍ റാണി എന്നും ജിന്റോയെ കണ്ടന്റിനു വേണ്ടി എന്തും ചെയ്യുന്ന ആള്‍ എന്നുമാണ് വിളിച്ചത്. ജാസ്മിന്‍ നോറയെ വിക്ടിം നോറ എന്നും ശ്രേരേഖ നോറയെ ഉളുപ്പ് നോറ അല്ലെങ്കില്‍ മൊയന്ത് നോറ എന്നുമാണ് പറഞ്ഞത്. തീപ്പെട്ടി കൊള്ളി എന്നാണ് നോറയ്ക്ക് ശരണ്യ നല്‍കിയ പേര്. ഡാകിനി തള്ള എന്നാണ് അന്‍സിബയ്ക്ക് ഗബ്രി നല്‍കിയ പേര്. ഗബ്രിയെ കള്ളന്‍ എന്നാണ് റസ്മിന്‍ പറഞ്ഞത്. ചില സമയത്ത് ഗബ്രി കള്ളനെ പോലെ നില്‍ക്കുന്നുണ്ട് ശരിക്കുള്ള ഗബ്രി ഏതാണെന്ന് കണ്‍ഫ്യൂഷന്‍ ആണെന്നും റസ്മിന്‍ പറയുന്നുണ്ട്. ഈ പേരുകൾ ആരും ആസ്വദിക്കുന്നില്ലെന്നും ഇഷ്ടപ്പെടുന്നില്ലെന്നും ഈഗോയിൽ തട്ടുന്നുണ്ടെന്നും ഓരോ മത്സരാർത്ഥിയുടെയും മുഖഭാവത്തിൽ നിന്ന് വ്യക്തം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top