‘പവര്‍ വരട്ടെ!’; ബിഗ് ബോസ് ഹൗസിലെ പവര്‍ റൂം ചാലഞ്ചില്‍ പെണ്‍കരുത്ത്; അധികാരം നേടി ടീം നെസ്റ്റ്; ജാസ്മിന്റെയും ഗബ്രിയുടെയും നമ്പർ ചീറ്റിപ്പോയി

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ഏറ്റവും വലിയ പ്രത്യേകതയാണ് പവര്‍ റൂം. നാല് കിടപ്പു മുറികളില്‍ പവര്‍ റൂമില്‍ എത്തുന്നവര്‍ക്ക് നിരവധി സൗകര്യങ്ങളും അതിനപ്പുറം കുറേ അധികാരങ്ങളുമാണ് ബിഗ് ബോസ് നല്‍കുന്നത്. നിലവിലെ പവര്‍ ടീമിനെ ചാലഞ്ച് ചെയ്ത് വേണം പുതിയ പവര്‍ ടീമിന് പവര്‍ റൂം നേടാന്‍.

മുമ്പത്തെ ചാലഞ്ചില്‍ രണ്ടു പോയിന്റിന് മുന്നിലെത്തിയത് ടണല്‍ ടീം ആയിരുന്നു. രണ്ടാമത്തെ ചാലഞ്ചില്‍ ടീം ഡെന്‍ ഒന്നാമതും നെസ്റ്റ് രണ്ടാമതുമായി. മൂന്നു ടീമുകളും രണ്ട് പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പമെത്തി. ഇതോടെ തങ്ങളുടെ എതിരാളികളെ തിരഞ്ഞെടുക്കാനുള്ള അവസരം ബിഗ് ബോസ് പവര്‍ ടീമിന് നല്‍കി.

തുടര്‍ന്ന് നിലവിലെ പവര്‍ ടീം ആയ രസ്മിനും ജിന്ഡറോയും നടത്തിയ ചര്‍ച്ചകളുടെ ഭാഗമായി ടീം ഡെന്‍, ടീം ടണല്‍ എന്നിവരെ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇരു ടീമുകളിലെയും അംഗങ്ങള്‍ നോമിനേഷനില്‍ വന്നതാണ് അത്തരമൊരു തീരുമാനത്തിന് ഇവരെ പ്രേരിപ്പിച്ചത്. ശരണ്യ, അപ്‌സര, നോറ, ശ്രീതു എന്നിവരടങ്ങിയ ടീം നെസ്റ്റിനെയാണ് ഒടുവില്‍ പവര്‍ ടീം ആയി തിരഞ്ഞെടുത്തത്. കൂട്ടത്തില്‍ നോറയ്ക്ക് മാത്രമാണ് എവിക്ഷന്‍ നോമിനേഷന്‍ ലഭിച്ചിട്ടുള്ളത്.

ടീം നെസ്റ്റിനെ പവര്‍ ടീമായി തിരഞ്ഞെടുത്തതില്‍ ടണല്‍ ടീം വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഋഷി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ലഭിച്ചതോടെ ടണല്‍ ടീമിലെ ജാസ്മിന്റെയും ഗബ്രിയുടെയും എതിര്‍പ്പ് ആവിയായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top