ഈ പവര്‍ ടീമിന് പവര്‍ പോരെന്ന് ബിഗ് ബോസ്; ഗബ്രിയും ഋഷിയും പുറത്ത്; സംവാദത്തില്‍ ജയിച്ചു സായിയും നന്ദനയും പുതിയ പവര്‍ ടീമില്‍
എല്ലാവര്‍ക്കും അറിയുന്നതു പോലെ ബിഗ് ബോസ് മലയാളം 6ന്റെ ഏറ്റവും വലിയ പ്രത്യേകത ഹൗസിലെ സര്‍വ്വാധികാരികളായ പവര്‍ ടീം ആണ്. ക്യാപ്റ്റനും മുകളിലാണ് പവര്‍ ടീമും പവര്‍ റൂമും. ഋഷി, ഗബ്രി, ശ്രീരേഖ, ശരണ്യ തുടങ്ങിയവരായിരുന്നു നിലവിലെ പവര്‍ ടീം അംഗങ്ങള്‍. എന്നാല്‍ ഇവര്‍ക്ക് തങ്ങളുടെ അധികാരം എത്തരത്തില്‍ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതക്കുറവുണ്ടെന്ന് ബിഗ് ബോസ് പറഞ്ഞു. ഇതേ അഭിപ്രായം പ്രേക്ഷകര്‍ക്കും ഉണ്ടെന്നും അതിനാല്‍ പവര്‍ ടീമില്‍ നിന്ന് രണ്ട് പേര്‍ പുറത്തു പോയി മറ്റ് രണ്ടുപേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടു. ആര് പുറത്തുപോകണമെന്ന് പവര്‍ ടീം അംഗങ്ങള്‍ക്ക് തീരുമാനിക്കും. ഇതുപ്രകാരം നാലുപേരും ആലോചിച്ച് ഋഷിയും ഗബ്രിയും പുറത്തു പോകാമെന്ന തീരുമാനത്തിലെത്തി. പകരം വരാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് ജാസ്മിന്‍, ജിന്റോ, നന്ദന, സായി, സിജോ എന്നിവര്‍ മുന്നോട്ട് വന്നു.
പുതിയ പവര്‍ ടീം അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള മാര്‍ഗം സംവാദം ആയിരുന്നു. ഓരോരുത്തരും തങ്ങള്‍ എന്തുകൊണ്ട് പവര്‍ ടീമില്‍ വരാന്‍ അര്‍ഹരാണെന്നും മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് അര്‍ഹതയില്ലെന്നും പോയിന്റുകള്‍ നിരത്തണം. സംവാദത്തില്‍ ജാസ്മിന്‍, ജിന്റോ, സിജോ എന്നിവര്‍ പുറത്തായി നന്ദനയും സായിയും പവര്‍ റൂമിലേക്ക് പ്രവേശനം നേടി. പുറത്തായതിനു പിന്നാലെ ഗബ്രിയും ഋഷിയും ഈയാഴ്ചത്തെ നോമിനേഷനിലും ഇടം നേടി.
ഇന്നും ജംബോ നോമിനേഷന്‍ ആയിരുന്നു. പവര്‍ ടീം അംഗങ്ങള്‍ ഒഴികെ എല്ലാവരും നോമിനേഷനില്‍ വന്നു. സായിയും നന്ദനയും ശരണ്യയും ശ്രീരേഖയും അടങ്ങുന്ന നിലവിലെ പവര്‍ ടീം നോമിനേഷനിലേക്ക് ജാസ്മിന്റെ പേരാണ് നിര്‍ദേശിച്ചത്. അഭിഷേക് കഴിഞ്ഞതവണ യെല്ലോ കാര്‍ഡ് ലഭിച്ച് ഡയറക്ട് നോമിനേഷനിലും ഇടം പിടിച്ചിരുന്നു. ജിന്റോയും അന്‍സിബയും ഏഴ് വോട്ട് വീതം നേടിയാണ് നോമിനേഷനില്‍ എത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here