ബിഗ് ബോസ് ഹൗസില്‍ നിന്ന് രണ്ടാമത്തെയാളും പുറത്തേക്ക്; ഇക്കുറി ഔട്ടായത് പവര്‍ ടീം അംഗം; ജാസ്മിന്‍-ഗബ്രി വന്‍മരത്തിന് ശേഷം സിജോ-ശ്രീതു കോമ്പോ?

ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ നിന്ന് ഒരാള്‍കൂടി പുറത്തേക്ക്. രണ്ട് കോമണര്‍മാരായി അകത്തേക്ക് വന്ന, പവര്‍ ടീം അംഗം കൂടിയായ നിഷാനയാണ് ഇക്കുറി പുറത്തായത്. ആദ്യ ആഴ്ചയില്‍ രതീഷ് കുമാറായിരുന്നു എലിമിനേറ്റ് ആയത്. ഇതോടെ ബിഗ് ബോസ് ഹൗസിലെ അംഗങ്ങളുടെ എണ്ണം 17 ആയി ചുരുങ്ങി.

ഇത്തവണ എവിക്ഷനായി നോമിനേഷനില്‍ വന്നത് സുരേഷ്, സിജോ, നോറ, നിഷാന, ഋഷി, രസ്മിന്‍, ജിന്റോ എന്നിവരായിരുന്നു. ഇവരില്‍ നിന്നും കഴിഞ്ഞ ആഴ്ചയിലെ പ്രകടനവും പ്രേക്ഷക വോട്ടും നോക്കിയാണ് നിഷാനക്ക് മോഹന്‍ലാല്‍ പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്. ഇക്കുറി പവര്‍ ടീമിലേക്ക് വന്ന വ്യക്തിയായിരുന്നിട്ടുകൂടി ആ പവര്‍ ആസ്വദിക്കാന്‍ സാധിക്കാതെയാണ് നിഷാനയ്ക്ക് പോകേണ്ടി വന്നത്. ബിഗ് ബോസില്‍ എത്തിയ ആദ്യ ആഴ്ച മുതല്‍ ആക്ടീവ് അല്ല എന്ന ആരോപണം നിഷാന നേരിടുന്നുണ്ടായിരുന്നു. ആദ്യ ആഴ്ചയ്ക്ക് ശേഷം പവര്‍ ടീമില്‍ നിന്നും പുറത്തായെങ്കിലും പിന്നീട് വീണ്ടും കളിച്ച് അംഗത്വം ഉറപ്പാക്കുകയായിരുന്നു.

യാത്രകളില്‍ ഹരം കണ്ടെത്തുന്ന നിഷാന കോതമംഗലം സ്വദേശിയാണ്. തുടക്കത്തില്‍ ഇവന്റ് പ്ലാനറായി ജോലി ചെയ്തിരുന്ന ഇവര്‍ മൂന്നു മക്കളുടെ അമ്മകൂടിയാണ്. കോവിഡ് കാലത്താണ് ഇവന്റ് പ്ലാനിങ് അവസാനിപ്പിച്ച് ജീവിതത്തില്‍ കൂടുതല്‍ ഇഷ്ടമുള്ള മേഖലയിലേക്ക് നിഷാന തിരിഞ്ഞത്. ബൈക്കില്‍ സോളോ ട്രിപ്പുകളായിരുന്നു തുടക്കത്തില്‍. കശ്മീര്‍, ലഡാക്ക് യാത്രകളുടെ അനുഭവങ്ങള്‍ യൂട്യൂബില്‍ പങ്കുവച്ചു തുടങ്ങി. ഇതു ക്ലിക്ക് ആയതോടെ മറ്റുള്ളവര്‍ക്ക് യാത്രക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ടൂര്‍ പ്ലാനര്‍ എന്ന നിലയിലേക്ക് നിഷാന ഉയര്‍ന്നു.

സിജോ, ശ്രീതു

ജാസ്മിന്‍-ഗബ്രി കോമ്പോ തകര്‍ന്നതായിരുന്നു പോയ ദിവസങ്ങളില്‍ ബിഗ് ബോസിലെ പ്രധാന വാര്‍ത്ത. എന്നാല്‍ പുതിയൊരു കോമ്പോ മൊട്ടിട്ടുവരുന്നതും ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ശ്രീതുവും സിജോയും ആണ് പുതിയ ജോഡികള്‍. സിജോ ശ്രീതുവിനെ പ്രപ്പോസ് ചെയ്യുന്ന തരത്തില്‍ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ശരണ്യയും ശ്രീതുവും സിജോയും ബെഡില്‍ ഇരിക്കുമ്പോഴാണ് സംഭവം. ‘ഇതെന്റെ അമ്മ തന്നെ മോതിരമാണ്’ എന്ന് പറഞ്ഞ സിജോ വിരലില്‍ നിന്ന് അതൂരി ശ്രീതുവിനെ പ്രപ്പോസ് ചെയ്യുകയായിരുന്നു. ‘ഞാന്‍ ശ്രീതുവിനോട് ലവ് പ്രപ്പോസ് ചെയ്യണമെന്നത് ശരണ്യയുടെ നിര്‍ബന്ധമല്ലേ… പിന്നെ ഞാന്‍ എന്തിനാണ് ആലോചിക്കുന്നത്,’ എന്ന് ചിരിച്ചുകൊണ്ട് സിജോ ചോദിക്കുന്നതും കാണാം.

‘സിജോ അത് വെച്ചോളൂ… എനിക്ക് വേണ്ട. താത്പര്യമില്ല സിജോ…’ എന്നായിരുന്നു ശ്രീതുവിന്റെ മറുപടി. ശ്രീതു റിജക്ട് ചെയ്തപ്പോള്‍ എനിക്കൊട്ടും താത്പര്യമില്ലായിരുന്നു… നീ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് എന്ന് ശരണ്യയോട് സിജോ പറയുന്നുണ്ട്. മോതിരം എന്ന് പറഞ്ഞ് ഒരു റബ്ബര്‍ ബാന്‍ഡ് ആണ് സിജോ ശ്രീതുവിന് നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top