പവര്‍ പോരാ; പവര്‍ റൂമില്‍ നിന്നും നിഷാന പുറത്ത്, ജാസ്മിന്‍ അകത്ത്; ഈ ആഴ്ച നോമിനേഷനില്‍ എട്ടുപേരുമായി ബിഗ് ബോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ് പവര്‍ റൂമും അവിടെ ഇടം പിടിക്കുന്ന പവര്‍ ടീമും. മത്സരാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ ഒരുക്കിയിരിക്കുന്ന നാല് മുറികളില്‍ ഏറ്റവും സൗകര്യങ്ങളോടു കൂടിയ വിശാലമായ മുറിയാണ് പവര്‍ റൂം. ഈ മുറിയില്‍ ഇടം നേടുന്നവര്‍ക്ക് ബിഗ് ബൗസ് ഹൗസില്‍ ചില സവിശേഷ അധികാരങ്ങളുമുണ്ട്.

യമുന, ശ്രീലേഖ, ഗബ്രി, നിഷാന, ജാന്‍മൊണി ദാസ് എന്നിവരാണ് നിലവിലെ പവര്‍ ടീം. ഇവര്‍ക്ക് കഴിഞ്ഞയാഴ്ചയും തുടര്‍ച്ച ലഭിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ അധികാരം കൃത്യമായി വിനിയോഗിക്കാന്‍ ഈ ടീം പരാജയപ്പെട്ടുവെന്നാണ് ബിഗ് ബോസിന്റെയും പ്രേക്ഷകരുടെയും വിലയിരുത്തല്‍. തുടര്‍ന്ന് ഇന്നത്തെ എപ്പിസോഡില്‍ പവര്‍ ടീമില്‍ നിന്നും ഒരാളെ പുറത്താക്കി മറ്റൊരാളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചു. കൂട്ടായ തീരുമാനത്തിന്റെ ഭാഗമായി നിഷാന പവര്‍ ടീമില്‍ നിന്നും പറത്തായി. പവര്‍ ഹൗസില്‍ പ്രവേശിക്കാന്‍ പലരും ശ്രമിച്ചെങ്കിലും തര്‍ക്കങ്ങളെ തുടര്‍ന്ന് നറുക്ക് വീണത് ജാസ്മിനായിരുന്നു. രസ്മിന്റെ പിന്തുണയോടെയാണ് ജാസ്മിന്‍ പവര്‍ റൂം നോമിനേഷനില്‍ എത്തിയത്. സിജോ, ഋഷി, ജാസ്മിന്‍ എന്നിവരില്‍ നിന്ന് ഒരാള്‍ പവര്‍ റൂമില്‍ എത്തും എന്ന സ്ഥിതിയായി. ഒടുക്കം നിഷാന തന്റെ പവര്‍ രൂം ബാഡ്ജ് ജാസ്മിന് കൈമാറി.

അതേസമയം ഈ സീസണിലെ രണ്ടാമത്തെ നോമിനേഷനും നടന്നു. ഏഴ് പേര്‍ മറ്റുമത്സരാര്‍ഥികള്‍ നോമിനേറ്റ് ചെയ്തും ഒരാള്‍ നേരിട്ടുമാണ് നോമിനേഷനില്‍ എത്തിയത്. നോറ, നിഷാന, ഋഷി, സുരേഷ്, സിജോ, രസ്മിന്‍, ജിന്റോ എന്നിവരാണ് ഇത്തവണ നോമിനേഷനില്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top