ബിഗ് ബോസ് ഹൗസില്‍ വമ്പന്‍ ട്വിസ്റ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍; ഇനി ആര്‍ക്കും പവര്‍ വേണ്ട, ഒറ്റക്ക് കളിക്കട്ടെ; പവര്‍ റൂം എടുത്തു കളഞ്ഞു
ബിഗ് ബോസ് മലയാളം സീസണ്‍ 6നെ മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമാക്കിയ പ്രധാന ഘടകം പവര്‍ ടീം ആയിരുന്നു. ഓരോ ആഴ്ചയും പവര്‍ ടീമിന്റെ ഭാഗമാകുന്നവര്‍ക്ക് പവര്‍ റൂം ഉള്‍പ്പെടെ നിരവധി സവിശേഷകരമായ അധികാരങ്ങള്‍ ബിഗ് ബോസ് നല്‍കിയിരിന്നു. ഫ്രീ നോമിനേഷന്‍ തൊട്ട് ബിഗ് ബോസ് ഹൗസിന്റെ സര്‍വാധികാരികളായിരുന്നു അവര്‍. എന്നാല്‍ ഈയാഴ്ച മുതല്‍ പവര്‍ റൂം ഇല്ലെന്ന് മോഹന്‍ലാല്‍ ഞായറാഴ്ചത്തെ എപ്പിസോഡില്‍ വ്യക്തമാക്കി. ഈ ഞായറാഴ്ച എവിക്ഷനും നടന്നിരുന്നു. ശ്രീരേഖയാണ് പുറത്തു പോയത്.
ഈയാഴ്ച പവര്‍ ടീമിന്റെ ഭാഗമാകാനുള്ള ടാസ്‌കില്‍ വിജയിച്ചത് ശ്രീതുവും അര്‍ജുനും ജിന്റോയുമായിരുന്നു. ജിന്റോയും അര്‍ജുനും മുമ്പ് പവര്‍ ടീമിന്റെ ഭാഗമായവരാണ്. എന്നാല്‍ ശ്രീതുവിന് മാത്രം അതിന് അവസരം ലഭിച്ചിരുന്നില്ല. പവര്‍ റൂമിലേക്ക് പ്രവേശിക്കാമെന്ന എക്‌സൈറ്റ്‌മെന്‌റില്‍ ഇരിക്കുമ്പോഴാണ് ഇനി അത് പീപ്പിള്‍സ് റൂം മാത്രമാണ് ആ മുറിക്ക് മറ്റ് പവറുകളൊന്നും തന്നെയില്ലെന്ന പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തിയത്. ആര്‍ക്കും അവിടെ കയറാം, കിടക്കാം.
പവര്‍ റൂമിനെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെയൊരു മുറിയുടെ ആവശ്യമില്ലെന്ന് അന്‍സിബ പറഞ്ഞിരുന്നു. പലര്‍ക്കും പവര്‍ എങ്ങെ ഉപയോഗിക്കണം എന്ന് അറിയില്ലെന്നും, അവിടെ കയറുമ്പോള്‍ ആളുകള്‍ വേറെ ആരോ ആയി മാറുന്നുവെന്നുമായിരുന്നു ശ്രീരേഖയുടെ മറുപടി. ജാസ്മിനും റസ്മിനും ഉള്‍പ്പെടെയുള്ളവരും പവര്‍ റൂമിനെക്കുറിച്ച് സംസാരിച്ചു. പവര്‍ റൂം അധികാരം ഉപയോഗിച്ചാല്‍ അവര്‍ അഹങ്കാരികളെന്നും ഇല്ലെങ്കില്‍ ഒന്നിനും കൊള്ളാത്ത പവര്‍ ടീമെന്നും വിളിക്കും, എന്തായാലും പവര്‍ ടീമിന് പഴി ഉറപ്പെന്നായിന്നു ജാസ്മിന്റെ മറുപടി. ആര്‍ക്കും പരസ്പരം വിശ്വാസമില്ലാത്തതാണ് പവര്‍ ടീമിലെത്തുന്നവര്‍ തമ്മില്‍ ഒരുമയില്ലാതാകാന്‍ കാരണമെന്ന് സായി പറഞ്ഞു. അപ്പോഴാണ് ഇനി എന്തായാലും പവര്‍ റൂം വേണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ഏറെ നാളായി പ്രേക്ഷകരും ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒന്നായിരുന്നു ഇക്കാര്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here