വമ്പന്‍ ട്വിസ്റ്റുമായി ബിഗ് ബോസ്; പുറത്തു പോയ നോറ വീണ്ടും അകത്തേക്ക്; അമ്പരന്ന് മത്സരാര്‍ത്ഥികള്‍; അതിനിടെ വീണ്ടും വഴക്കിട്ട് ജാസ്മിനും ജിന്റോയും

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ സീസണിലെയും പോലെ ഈ സീസണിലും സീക്രട്ട് റൂമില്‍ പോകുന്ന മത്സരാര്‍ത്ഥിയുണ്ട്. ഇക്കുറി നോറയ്ക്കാണ് ആ നറുക്ക് വീണത്. നോറ എവിക്ട് ആയി എന്ന് എല്ലാവരും കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ തിരിച്ചുവരവ്. സീക്രട്ട് റൂമില്‍ പോയ നോറ തിരിച്ചെത്തിയത് അക്ഷരാര്‍ത്ഥത്തില്‍ പ്രേത രൂപത്തിലായിരുന്നു. നോറയാണ് പ്രേതത്തിന്റെ രൂപത്തില്‍ വന്നതെന്ന് ആരും തുടക്കത്തില്‍ മനസിലാക്കിയില്ല. ആദ്യം എല്ലാവരും ഒന്ന് പേടിച്ചെങ്കിലും പിന്നീട് ശരീഭാഷയില്‍ നിന്നും നോറയാണെന്ന് എല്ലാവരും മനസിലാക്കി.

അതിനിടെ ഗബ്രിയുടെ പേര് പറഞ്ഞ് ജാസ്മിനും ജിന്റോയും ഇന്ന് വീണ്ടും വഴക്കിട്ടു. ജാസ്മിന്‍, ജിന്റോ, ഋഷി, അഭിഷേക്, സായി എന്നിവര്‍ പീപ്പിള്‍സ് റൂമില്‍ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. ഗബ്രിയെ മിസ് ചെയ്യുന്നുവെന്ന് ജാസ്മിന്‍ പറഞ്ഞപ്പോള്‍, നീ കൂടുതല്‍ ഒന്നും മിസ് ചെയ്യേണ്ട എന്ന് ജിന്റോ മറുപടി പറയുകയായിരുന്നു. എന്നാല്‍ താന്‍ ആരെ മിസ് ചെയ്യണം, ചേയ്യേണ്ട എന്ന് തീരുമാനിക്കുന്നത് ജിന്റോയല്ലെന്ന് ജാസ്മിന്‍ മറുപടി പറഞ്ഞു.

‘ഇപ്പോള്‍ മര്യാദയ്ക്ക് നീ പോകുന്നുണ്ട്. കൂടുതല്‍ വളച്ചൊടിച്ച് സ്വപ്നങ്ങള്‍ കണ്ട് വേറെ പണി വാങ്ങണോ’യെന്ന് ജിന്റോ തിരിച്ചടിച്ചു. എന്റെ സ്വപ്നം എന്താണെന്ന് താന്‍ തീരുമാനിക്കേണ്ടെന്ന് ജാസ്മിന്‍ പറഞ്ഞു. നിങ്ങളുടെ ഫണ്ണൊന്നും എന്റെ അടുത്തേക്ക് കൊണ്ടുവരേണ്ടയെന്നും ജാസ്മിന്‍ താക്കീത് നല്‍കി. ജാസ്മിന്‍ നേരെയാകാനാണ് തന്‍ പറയുന്നതെന്നും ഇനിയും പറയുമെന്നും ജിന്റോ ആവര്‍ത്തിച്ചു. ശേഷം ഇരുവരും വീണ്ടും വലിയ തര്‍ക്കത്തിലേക്ക് പോകുന്നുണ്ട്. ജിന്റോ നുണയാനാണെന്ന് ജാസ്മിന്‍ പറയുമ്പോള്‍, ജാസ്മിന്‍ ഒരു നുണയും പറയില്ലെന്നാണ് ജിന്റോ പരിഹസിച്ചത്. ഇതെല്ലാം കേട്ട് അഭിഷേകും സായിയും ഋഷിയും ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top