ബിഗ് ബോസ് ഹൗസില്‍ സര്‍പ്രൈസ് എന്‍ട്രി; മൂന്ന് ദിവസത്തേക്ക് അവിടെക്കാണും; നിങ്ങള്‍ക്ക് തല ചായ്ക്കാനുള്ള ചുമലെന്ന് മോഹന്‍ലാല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 എട്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രണ്ട് മാസത്തിനിടെ നിരവധി പേര്‍ പുറത്താകുകയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പലരും അകത്തേക്കു വരികയും ചെയ്തു. ഷോ തുടങ്ങി ആദ്യം എവിക്റ്റ് ആയത് തൃശൂര്‍ സ്വദേശി രതീഷ് കുമാറാണ്. എന്നാലിതാ ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലേക്ക് സര്‍പ്രൈസ് എന്‍ട്രി നടത്തിയിരിക്കുകയാണ് രതീഷ് കുമാര്‍. മത്സരാര്‍ത്ഥിയായല്ല രതീഷിന്റെ വരവ്, മൂന്നുദിവസം ബിഗ് ബോസ് ഹൗസില്‍ താമസിച്ച് എല്ലാവരുടെയും കൂടെ ആഘോഷിച്ച് രതീഷ് തിരിച്ചു പോകുമെന്നാണ് എപ്പിസോഡില്‍ പറയുന്നത്.
വലിയ ബില്‍ഡ് അപ്പോടെയായിരുന്നു രതീഷിന്റെ സര്‍പ്രൈസ് എന്‍ട്രി. വീക്കെന്‍ഡ് എപ്പിസോഡില്‍ വന്ന മോഹന്‍ലാല്‍ ജിന്റോയ്ക്ക് സംസാരിക്കാനും കരയാനും ആരെങ്കിലും വേണമെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചു. ജിന്റോയുടെ സുഹൃത്തുക്കളായ രതീഷും ജാന്മണിയും പോയതോടെ ജിന്റോ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എല്ലാവരും തന്നെ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും ജിന്റോ പറഞ്ഞു. കണ്‍ഫെഷന്‍ റൂമിലേക്ക് ചെല്ലാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ഇപ്രകാരം കണ്‍ഫെഷന്‍ റൂമിലെത്തിയ ജിന്റോ മുഖംമൂടി ധരിച്ചിരിക്കുന്ന ഒരാളെയാണ് കണ്ടത്. പതിയെ ജിന്റോ സംസാരിച്ചു തുടങ്ങിയെങ്കിലും ബിഗ് ബോസ് ഇടപെട്ടു. മുഖംമൂടി ധരിച്ച ആളുമായി ലിവിങ് റൂമിലേക്ക് പോകാനും ബാക്കി പിന്നീട് സംസാരിച്ചോളാനും ജിന്റോയോട് പറഞ്ഞു.
ജിന്റോയുടെ കൈ പിടിച്ച് മുഖംമൂടി ധരിച്ചയാള്‍ ഹൗസിലേക്ക് പ്രവേശിച്ചു. വരുന്നത് രതീഷ് ആയിരിക്കുമെന്ന് ആദ്യം പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ വന്നയാളുടെ ശരീരഭാഷ കണ്ട് അത് സുരേഷ് മേനോന്‍ ആയിരിക്കുമെന്ന് ഭൂരിഭാഗം പേരും പറഞ്ഞു. പിന്നീട് ജിന്റോയോട് ഇരുന്നോളാന്‍ പറഞ്ഞ മോഹന്‍ലാല്‍ വന്നയാളോച് മുഖംമൂടി മാറ്റാന്‍ ആവശ്യപ്പെട്ടു. ആദ്യം സംശയിച്ചതു പോലെ രതീഷ് കുമാര്‍ തന്നെയായിരുന്നു ഇത്. രണ്ട്, മൂന്ന് ദിനങ്ങള്‍ രതീഷ് ഇവിടെ ഉണ്ടായിരിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. പുറത്തെ കാര്യങ്ങള്‍ ഒന്നും പറയരുതെന്നും അതേക്കുറിച്ച് മത്സരാര്‍ഥികള്‍ ചോദിക്കരുതെന്നും മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കി. തന്റെ ട്രേഡ് മാര്‍ക്ക് ആയ ഒരു പാട്ട് പാടിക്കൊണ്ട് ആഘോഷത്തോടെയാണ് രതീഷ് കുമാര്‍ ബിഗ് ബോസിലേക്ക് കടന്നെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here