റസ്മിന്‍ ഭായി ബിഗ് ബോസ് ഹൗസിന് പുറത്തേക്ക്; പൊട്ടിക്കരഞ്ഞ് നോഹ, ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് ജാസ്മിന്‍; ഇനി മത്സരം 12 പേര്‍ തമ്മില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ കോമണറായി വന്ന രണ്ടുപേരില്‍ ഒരാളാണ് റസ്മിന്‍ ഭായി. കൂടെയുണ്ടായിരുന്ന നിഷാന ആദ്യ ആഴ്ചകളില്‍ തന്നെ ഔട്ട് ആയെങ്കിലും എഴുപതോളം ദിവസം ബിഗ് ബോസ് ഹൗസില്‍ തുടര്‍ന്ന റസ്മിന്‍ ഇന്ന് എവിക്റ്റ് ആയിരിക്കുകയാണ്. അഭിഷേക്, ജാസ്മിന്‍, ജിന്റോ, അര്‍ജുന്‍, അന്‍സിബ, അപ്‌സര, ഋഷി, ശ്രിതു, രസ്മിന്‍ എന്നിവരാണ് എവിക്ഷനില്‍ ഉണ്ടായിരുന്നത്. ബിഗ് ബോസ് നല്‍കിയ ടാസ്‌കിലൂടെയാണ് പുറത്തു പോകേണ്ടയാളെ കണ്ടെത്തിയത്.

നല്‍കിയ പോഡിയത്തില്‍ സ്വന്തം പേര് എഴുതിയ 20 ബോളുകള്‍ ക്രമീകരിക്കാന്‍ സാധിക്കുന്നവര്‍ എവിക്റ്റ് ആകാതെ സേവ് ആകും എന്നാണ് ബിഗ് ബോസ് പറഞ്ഞത്. അഭിഷേക്, ജിന്റോ, ശ്രീതു, അപ്‌സര, അന്‍സിബ, ഋഷി എന്നിവര്‍ ആദ്യം സേവ് ആയി. പിന്നെ അവശേഷിച്ചത് രസ്മിനും ജാസ്മിനുമായിരുന്നു. അവസാനഘട്ടത്തിലെ ബോളുകള്‍ എത്തിയപ്പോള്‍ രസ്മിന് 20 ബോളുകള്‍ കിട്ടിയില്ല. ഇതോടെ രസ്മിനാണ് ഈയാഴ്ച പുറത്തുപോകുന്നത് എന്ന് തീരുമാനമായി.

ജാസ്മിന്‍, നോറ, അപ്‌സര, ശ്രീതു തുടങ്ങിയവരോടായിരുന്നു റസ്മിന് ഏറ്റവും കൂടുതല്‍ അടുപ്പം. അപ്‌സരയും നോറയുമാണ് റസ്മിന്‍ പോയപ്പോള്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത്. നോറയുമായി എപ്പോഴും വഴക്കാണെങ്കിലും റസ്മിന്‍ പോയ സങ്കടത്തില്‍ കരയുന്ന നോറയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചത് ജാസ്മിനായിരുന്നു. അതേസമയം എവിക്ഷന്‍ പ്രക്രിയ കഴിഞ്ഞിട്ടില്ലെന്നും ഈയാഴ്ച കൂടുതല്‍ പേര്‍ പുറത്തു പോകുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top