ബിഗ് ബോസ് ഹൗസിലെ പുതിയ ക്യാപ്റ്റനായി ഋഷി; ഉത്തരവാദിത്തങ്ങളോർത്ത് തൊണ്ടയിടറി ക്യാപ്റ്റൻ; ബിഗ് ബോസ് ഇനി ഒമ്പതാം വാരത്തിലേക്ക്

പതിനാല് ആഴ്ചകളുള്ള ബിഗ് ബോസ് മലയാളം സീസണ്‍ 6 ഇപ്പോള്‍ എട്ടാം വാരത്തിലൂടെ നീങ്ങുകയാണ്. അടുത്തയാഴ്ചയിലേക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള മത്സരമാണ് ഇക്കുറി നടന്നത്. പുതിയ ക്യാപ്റ്റന് സവിസേഷമായ ചില അധികാരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. പവര്‍ ടീം ഉള്‍പ്പെടെ മറ്റെല്ലാ ടീമുകളെയും തീരുമാനിക്കേണ്ടത് പുതിയ ക്യാപ്റ്റനാണ്. അതുകൊണ്ടു തന്നെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന മത്സരങ്ങളില്‍ നിലവിലെ ക്യാപ്റ്റന്‍ അടക്കം പങ്കെടുക്കണമെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരിക്കുന്നു.

നേരത്തേ നടത്തിയ മത്സരങ്ങളില്‍ ജയിച്ചത് ടണല്‍ ടീം ആയിരുന്നു. അതിനാല്‍ അവസാനഘട്ട മത്സരത്തില്‍ ടണല്‍ ടീമിലെ നാലംഗങ്ങള്‍ തമ്മിലാണ് ക്യാപ്റ്റന്‍സി മത്സരം നടന്നത്. ഋഷിയാണ് മത്സരത്തില്‍ വിജയിച്ച് ക്യാപ്റ്റന്‍ പദവി നേടിയത്. ബിഗ് ബോസ് ഹൗസിനെ നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതുള്‍പ്പെടെ ഓരോ ടീമിലും ആരെല്ലാം വേണം എന്നകാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ക്യാപ്റ്റനാണ്.

ബിഗ് ബോസ് ഹൗസിലെ സര്‍വ്വാധികാരികള്‍ എന്നു വിശേഷിപ്പിക്കുന്ന പവര്‍ ടീമിനെ തിരഞ്ഞെടുക്കുക എന്ന വലിയ ഉത്തരവാദിത്തം ക്യാപ്റ്റനുണ്ട്. പവര്‍ ടീമില്‍ വരുന്നവര്‍ നോമിനേഷനില്‍ വരില്ല എന്നതിനാല്‍ തന്നെ ഏറ്റവും അര്‍ഹരായവരെ പവര്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ ക്യാപ്റ്റന്‍ ശ്രദ്ധിക്കണം. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഋഷിക്ക് എത്രത്തോളം തിളങ്ങാനാകുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top