‘സോറി അച്ഛാ…’ ; വര്‍ഷങ്ങള്‍ക്കു ശേഷം സായിയും അച്ഛനും സംസാരിച്ചപ്പോള്‍; എല്ലാത്തിനും സാക്ഷിയായി സ്‌നേഹ; ഭാര്യയുടെ മുന്നില്‍ കരഞ്ഞ് സായി
ബിഗ് ബോസ് സീസണ്‍ 6ല്‍ ഇപ്പോള്‍ ഫാമിലി വീക്കാണ്. ഓരോ മത്സരാര്‍ത്ഥികളുടെയും കുടുംബാംഗങ്ങള്‍ അവരെ കാണാന്‍ വീട്ടില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സീക്രട്ട് ഏജന്റെ എന്ന സായി കൃഷ്ണയുടെ ഭാര്യ സ്‌നേഹയാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയത്. സ്‌നേഹയോ അമ്മയോ വന്നാല്‍ കുഴപ്പമില്ല, പക്ഷെ അച്ഛന്‍ വരരുത് എന്ന് സായി നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭാര്യയോട് സംസാരിച്ചിരിക്കെ സായി കരയുന്നത് കാണാം. സംസാരിക്കുന്നതിനിടെ സായി സ്‌നേഹയോട് ചോദിക്കുന്നു എല്ലാം ഓക്കെ അല്ലേ എന്ന്. ആണെന്ന് ഭാര്യ പറയുന്നുണ്ട്. എന്നാല്‍ എന്തോ കുഴപ്പമുണ്ടല്ലോ എന്ന് സായി ചോദിക്കുമ്പോള്‍ സ്‌നേഹയുടെ കണ്ണ് നിറയുന്നുണ്ട്. അപ്പോഴാണ് സായി കരഞ്ഞുകൊണ്ട് എഴുന്നേറ്റ് പോകുന്നത്. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായത് സായിയും അച്ഛനും തമ്മിലുള്ള സംഭാഷണമാണ്. വീഡിയോ കോളിലൂടെയാണ് വര്‍ഷങ്ങളായി പരസ്പരം മിണ്ടാതിരുന്ന ഇരുവരും സംസാരിച്ചത്.
“എന്താ സായ് ഇങ്ങോട്ട് നോക്കാത്തെ എന്നെ കാണുന്നില്ലേ. സുഖം തന്നെയല്ലേ. എന്തെങ്കിലും പ്രശ്‌നം ഉണ്ടോ. ശ്രദ്ധിച്ച് കളിക്കണം. എല്ലാവരും നന്നായി കളിക്കുന്നുണ്ട്. കണ്ണനും നന്നായിട്ട് കളിക്കുന്നുണ്ട്. നീ എന്തിനാ വിഷമിച്ച് നില്‍ക്കുന്നത്. ഒരു പ്രശ്‌നങ്ങളും ഇല്ല. ഞാന്‍ വളരെ സന്തോഷത്തോടെയാണ് സംസാരിക്കുന്നത്. നമ്മള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല. വീട്ടിലെ കാര്യങ്ങളൊന്നും ആലോചിച്ച് വിഷമിക്കേണ്ട. നീ വിഷമിച്ച് നില്‍ക്കുമ്പോഴല്ലേ നമുക്ക് വിഷമമുണ്ടാകുന്നത്. ഹാപ്പി ആയിട്ട് നില്‍ക്ക്. മറ്റുള്ളവരൊക്കെ സന്തോഷത്തോടെ അല്ലേ നില്‍ക്കുന്നത്. എന്തിനാ മനസില്‍ ടെന്‍ഷന്‍ വയ്ക്കുന്നത്,” എന്നാണ് അച്ഛന്‍ സായിയോട് പറഞ്ഞത്.
‘ടെന്‍ഷന്‍ അല്ല അച്ഛാ… മറ്റുള്ളവര്‍ അച്ഛനും അമ്മയുമായിട്ടൊക്കെ നടക്കുമ്പോള്‍ എനിക്ക് ഭയങ്കര കുറ്റബോധം തോന്നിയിരുന്നു. ദേഷ്യവും സങ്കടവുമൊക്കെ. കാരണം ഞാന്‍ അങ്ങനെ ആയിരുന്നില്ല അച്ഛനോടും അമ്മയോടും. അക്കാര്യം അച്ഛനും അറിയാം. കുറച്ച് കാലമായിട്ട് ഞാന്‍ അങ്ങനെ ആയിരുന്നില്ല,’ എന്ന് സായിയും പറയുന്നുണ്ട്.
“അതൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ട ആവശ്യം ഇല്ല. രക്ഷിതാക്കള്‍ ആകുമ്പോള്‍ സ്‌നേഹിക്കും. വിഷമിക്കുന്നത് കാണുമ്പോള്‍ കൂടെനിന്ന് വിഷമിക്കും. അതുകൊണ്ട് പ്രത്യേകമായൊരു രീതിയില്‍ വിഷമമോ ദേഷ്യമോ ഒന്നും എനിക്കില്ല,” എന്നാണ് മറുപടിയായി അച്ഛന്‍ പറഞ്ഞത്.
“എന്റെ ലൈഫ് തിരിച്ചു കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ ബിഗ് ബോസില്‍ എത്തിയത്. അതുകൊണ്ടാണ് ഇവിടെ എത്തിയ സമയത്ത് ഞാന്‍ ചെയ്ത തെറ്റുകളും പറയേണ്ട കാര്യങ്ങളുമൊക്കെ കൃത്യമായിട്ട് പറഞ്ഞത്. പുറത്തിറങ്ങുമ്പോള്‍ എനിക്ക് അച്ഛനെ കാണണം. അമ്മയെ കാണണം. പഴയ സായf ആയിട്ട് നടക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട്. ആവശ്യങ്ങള്‍ക്ക് മാത്രമായിട്ട് വിളിക്കുന്നൊരു വ്യക്തി ആയിട്ടാണ് ഞാന്‍ അച്ഛനെ കണ്ടത്. അതിന് ക്ഷമ പറയുകയാണ്,”എന്നും സായ് അച്ഛനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here