ബിഗ് ബോസില്‍ ഇനി മത്സരം പത്തുപേര്‍ തമ്മില്‍; ഏഴുപേര്‍ നോമിനേഷനില്‍, മൂന്നുപേര്‍ സേഫ്; ഇനി പുറത്തു പോകുന്നത് ആരെല്ലാം?
ബിഗ് ബോസ് മലയാളം സീസണ്‍ 6 അന്തിമ പോരാട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 19 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടിയില്‍ ഇനിയുള്ളത് പത്തുപേര്‍ മാത്രം. മത്സരാര്‍തത്ഥികളാല്‍ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന അവസാന നോമിനേഷന്‍ പ്രക്രിയയാണ് ഇന്ന് നടന്നത്. ഇതുപ്രകാരം ജിന്റോ, സായി, അര്‍ജുന്‍ എന്നിവരാണ് സേഫ് ആയിരിക്കുന്നത്. ഏഴുപേര്‍ നോമിനേഷനില്‍ വന്നിട്ടുണ്ട്.
തെറ്റായ സ്ട്രാറ്റജി, കൃത്രിമമാറ്റം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടുവോട്ടോടെ ജാസ്മിന്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. സിജോയും അഭിഷേകുമാണ് ജാസ്മിനെ നോമിനേറ്റ് ചെയ്തത്. കള്ളക്കഥ, ഡബിള്‍ സ്റ്റാന്‍ഡ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാസ്മിനും ഋഷിയും നോമിനേറ്റ് ചെയ്തത് നോറയെയാണ്. ഉത്തരവാദിത്തമില്ലായ്മ, ഉള്‍വലിയല്‍ എന്നീ കാരണങ്ങള്‍ പറഞ്ഞാണ് നോറയും അര്‍ജുനും അഭിഷേകിനെ നോമിനേറ്റ് ചെയ്തത്. നന്ദനയ്ക്ക് മൂന്ന് വോട്ടാണ് ലഭിച്ചത്. അര്‍ഹതയില്ലായ്മ പക്വതയില്ലായ്മ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നോറ, അര്‍ജുന്‍, ശ്രീതു എന്നിവരാണ് നന്ദനയെ നോമിനേറ്റ് ചെയ്തത്.
വന്നതില്‍ നിന്നും ഒട്ടും പുരോഗമനമില്ല, കോംബോ നാടകം കളിക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നന്ദന, സായി, അഭിഷേക് എന്നിവര്‍ ശ്രീതുവിനെ നോമിനേറ്റ് ചെയ്തു. ലക്ഷ്യബോധമില്ലായ്മ, താത്പര്യമില്ലായ്മ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്ത് സായ് കൃഷ്ണയെയാണ്. ജാസ്മിന്‍, ജിന്റോ, ശ്രീതു, ഋഷി എന്നിവരാണ് സായിയെ നോമിനേറ്റ് ചെയ്തത്. ജിന്റോ, അര്‍ജുന്‍, ക്യാപ്റ്റായ സിജോ എന്നിവര്‍ക്ക് ഓരോ വോട്ട് മാത്രമേ ലഭിച്ചുള്ളൂ. അതിനാല്‍ മൂന്നുപേരും ഇക്കുറി സേഫ് ആണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here