സിജോ എന്ന കാട്ടു തീ അണഞ്ഞു; ഈ എവിക്ഷന്‍ അപ്രതീക്ഷിതമെന്ന് പ്രേക്ഷകര്‍; പിറന്നാള്‍ ദിനത്തില്‍ സിജോ പുറത്തായതിന്റെ വേദനയില്‍ പൊട്ടിക്കരഞ്ഞ് അര്‍ജുന്‍
ബിഗ് ബോസ് മലയാളം വാരാന്ത്യ എപ്പിസോഡില്‍ മറ്റൊരു എവിക്ഷന്‍ കൂടി നടന്നിരിക്കുന്നു. സിജോയാണ് ഇക്കുറി പുറത്തായത്. തീര്‍ത്തും അപ്രതീക്ഷിതമായൊരു എവിക്ഷനായിരുന്നു സിജോയുടേത് എന്ന് വേണം സഹമത്സരാര്‍ത്ഥികളുടെയും പ്രേക്ഷകരുടെയും പ്രതികരണത്തില്‍ നിന്നു മനസിലാക്കാന്‍. സിജോയുടെ പിറന്നാള്‍ ദിവസമാണ് ഔട്ട് ആയത് എന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണെന്ന് പ്രേക്ഷകരും പറയുന്നു.
എപ്പിസോഡിന്റെ തുടക്കത്തില്‍ മോഹന്‍ലാല്‍ സിജോയോട് ചോദിക്കുന്നുണ്ട് സിജോയ്ക്ക് ടെന്‍ഷനുണ്ടോ എന്ന്. “ഇല്ല ലാലേട്ടാ. ഞാന്‍ റിസള്‍ട്ട് ഇന്നറിഞ്ഞാല്‍ മതി എന്നാണ് ആഗ്രഹിച്ചത്. പിറന്നാള്‍ ദിവസം സേവ് ആകുന്നത് ഇരട്ടി സന്തോഷമാണല്ലോ,”എന്നാണ് സിജോ മറുപടി നല്‍കിയത്. സ്വപ്‌നത്തില്‍ പോലും പുറത്താകുമെന്ന് സിജോ കരുതിയിട്ടില്ലെന്ന് വ്യക്തം. പിറന്നാള്‍ ആഘോഷവും കേക്ക് കട്ടിങ്ങും കഴിഞ്ഞതിനു ശേഷമാണ് എവിക്ഷന്‍ ടാസ്‌ക് ആരംഭിച്ചത്. എല്ലാവരെയും ബിഗ് ബോസ് ഗാര്‍ഡന്‍ ഏരിയയിലേക്ക് വിളിച്ചു. ഒരു ത്രാസും കുറേ ബാഗുകളും അവിടെ തയ്യാറായിരുന്നു. രണ്ട് പേര്‍ വീതം വന്ന് സ്വന്തം പേരിലുള്ള ബാഗുകള്‍ ത്രാസിലേക്ക് വെക്കുകയാണ് വേണ്ടിയിരുന്നത്. ആരുടെ ത്രാസ് ആണോ താഴ്ന്ന് ഇരിക്കുന്നത് അവര്‍ സേവ് ആകുമായിരുന്നു. സിജോയ്‌ക്കൊപ്പം നോമിനേഷനില്‍ ഉണ്ടായിരുന്നത് ഋഷി, ജാസ്മിന്‍, ശ്രീതു എന്നിവരാണ്. ആദ്യം സേവ് ആയത് ഋഷിയും ജാസ്മിനുമാണ്. പിന്നീട് ശ്രീതു സേവ് ആയി. അതിനു പിന്നാലെ ബിഗ് ബോസിന്റെ അറിയിപ്പെത്തി, ‘സിജോ നിങ്ങള്‍ ഈ വീട്ടില്‍ നിന്നും പുറത്തായിരിക്കുന്നു,’ എന്ന്.
പിറന്നാള്‍ ദിവസം തന്നെ സിജോയെ പുറത്താക്കിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് അര്‍ജുനായിരുന്നു. അര്‍ജുന്‍ പൊട്ടിക്കരഞ്ഞത് അക്കാര്യം പറഞ്ഞാണ്. ഫ്‌ളോറില്‍ എത്തിയ സിജോ ഈ എവിക്ഷന്‍ അപ്രതീക്ഷിതമായിരുന്നുവെന്ന്് മോഹന്‍ലാലിനോട് പറഞ്ഞു. “താങ്കള്‍ ഒരു പോരാളിയാണ്. ബിഗ് ബോസ് ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത ദൗര്‍ഭാഗ്യകരമായൊരു കാര്യം താങ്കള്‍ക്ക് സംഭവിച്ചു. പക്ഷെ ഫൈറ്റ് ചെയ്ത് തിരിച്ചുവന്നു,” എന്ന് മോഹന്‍ലാല്‍ സിജോയോട് പറഞ്ഞു. ഒരു വിജയിയെ പോലെയാണ് താന്‍ ഇറങ്ങിപ്പോകുന്നതെന്നും എവിടെയാണ് പിഴച്ചതെന്ന് മനസിലാക്കി അത് തിരുത്തുമെന്നും സിജോ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here