‘സാക്ഷാൽ ലാലേട്ടന്‍ ആണ് എന്നോട് സോറി പറഞ്ഞത്’; ഒരു തരി കനലല്ല, കാട്ടുതീ ആയി സിജോയുടെ തിരിച്ചുവരവ്; ബിഗ് ബോസില്‍ കളി തുടങ്ങിയിട്ടേയുള്ളൂ
ബിഗ് ബോസ് മലയാളം 6 തുടങ്ങിയപ്പോള്‍ മുതലേ പ്രേക്ഷകരുടെ ഇഷ്ടവും ശ്രദ്ധയും നേടിയ മത്സരാര്‍ത്ഥിയാണ് സിജോ. മികച്ച മത്സരാര്‍ത്ഥി എന്ന് എല്ലാവരും വിശേഷിപ്പിച്ച സിജോയ്ക്ക് പക്ഷെ റോക്കിയുടെ കയ്യേറ്റത്തില്‍ പരുക്കേറ്റ് ഹൗസില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു. എന്നാല്‍ ചികിത്സയ്ക്ക് ശേഷം ലിജോ ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയിലെ നായകന് തുല്യമായ എന്‍ട്രിയാണ് സിജോയ്ക്ക് ബിഗ് ബോസ് നല്‍കിയത്. തീക്കനലല്ല, കാട്ടുതീയായാണ് താന്‍ തിരിച്ചെത്തിയിരിക്കുന്നതെന്ന് സിജോ സഹമത്സരാര്‍ത്ഥികളോട് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്നൊരു വീക്കെന്‍ഡ് എപ്പിസോഡിലും സിജോ പങ്കെടുത്തിരുന്നു. അന്ന് നടന്ന ഒരു കാര്യം സിജോ മത്സരാര്‍ത്ഥികളുമായി പങ്കുവച്ചു.
‘ലാലേട്ടന്റെ എപ്പിസോഡില്‍ വന്നപ്പോള്‍ എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു. മനസ് ബ്ലാങ്ക് ആണ്. ലാലേട്ടന്‍ എന്റെ കയ്യിലൊരു പിടുത്തം പിടിച്ചു. സോറി ആയിട്ടാണ് തോന്നിയത്. സാക്ഷാല്‍ ലാലേട്ടന്‍ ആണ് സോറി പറഞ്ഞത്. പിന്നീട് ലാലേട്ടന്‍ എന്റെ കയ്യില്‍ അമര്‍ത്തിയൊരു പിടി പിടിച്ചു. അന്നെനിക്ക് കിട്ടിയ ഒരു എനര്‍ജിയുണ്ട്. എന്റെ ലൈഫില്‍ അവസാനം വരെ അതുണ്ടാവും,’ എന്നാണ് സിജോ പറഞ്ഞത്.
വീട്ടില്‍ നിന്നും 16ാം ദിവസം പുറത്തുപോകേണ്ടി വന്നപ്പോള്‍ ഈ യാത്ര അവസാനിച്ചു എന്നാണ് കരുതിയതെന്നും സിജോ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചുവന്ന ആളാണ് താനെന്ന പരിഗണന ആരും തരേണ്ടെന്നും എല്ലാവരും തന്നെ എതിരാളിയായി കാണണമെന്നും സിജോ പറഞ്ഞു. അവസാനദിവസം വരെ താന്‍ ഇവിടെ ഉണ്ടാകുമെന്നം ധൈര്യമുണ്ടെങ്കില്‍ ഗെയിം കളിച്ച് തോല്‍പ്പിക്കൂവെന്നും സിജോ വെല്ലുവിളിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here