ഒടുവില്‍ ശ്രീതുവും പുറത്തേക്ക്; ബിഗ് ബോസ് മലയാളം 6ന്റെ ഫൈനല്‍ ഫൈവ് റെഡി; ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഒരുങ്ങി മത്സരാര്‍ത്ഥികള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാന്‍ ഇനി രണ്ടുദിവസമേ ബാക്കിയുള്ളൂ. അതിനിടെയാണ് അവസാന ആറ് മത്സരാര്‍ത്ഥികളില്‍ ഒരാളായ ശ്രീതു ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് ആറാം സീസണില്‍ കാര്യമായ ഹേറ്റേഴ്‌സ് ഇല്ലാത്ത ശ്രീതുവിന്റെ എവിക്ഷന്‍ അപ്രതീക്ഷിതമായിരുന്നു.

രാത്രി 10:45 ഓടെ എല്ലാവരും ലിവിംഗ് ഏരിയയിലേക്ക് എത്താന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഫിനാലെ അടുത്തിരിക്കെ ഇന്ന് ഒരു എവിക്ഷന്‍ ഉണ്ടാകുമെന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥികളെ അറിയിച്ചു. പിന്നീട് ഗാര്‍ഡന്‍ ഏരിയയിലേക്ക് വരാനായിരുന്നു നിര്‍ദേശം. അവിടെ ഓരോരുത്തര്‍ക്കും അരികില്‍ സ്ഥാപിച്ചിരുന്ന സ്റ്റാന്‍ഡുകളിലെ റിബണ്‍ ,കൗണ്ട് ഡൗണ്‍ പറഞ്ഞ് തീരുമ്പോള്‍ വലിച്ചെടുക്കാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദേശം. റിബണ്‍ വലിക്കുമ്പോള്‍ താഴ്ഭാഗം തുറക്കുന്ന, വട്ടത്തിലുള്ള ഒരു കണ്ണാടി പെട്ടിക്കുള്ളില്‍ ഓരോരുത്തരുടെ ചിത്രവും ഒപ്പം അവരുടെ പ്രേക്ഷക വിധിയും ഉണ്ടായിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ സേവ് ആയപ്പോള്‍ ശ്രീതു പുറത്താകുകയും ചെയ്തു.

ജാസ്മിന്‍, ജിന്റോ, അര്‍ജുന്‍, ഋഷി, അഭിഷേക് എന്നിവരാണ് ബിഗ് ബോസിന്റെ ഫൈനല്‍ ഫൈവ് മത്സരാര്‍ത്ഥികള്‍. ജാസ്മിന്‍, ജിന്റോ, അര്‍ജുന്‍ എന്നിവര്‍ തമ്മിലാണ് വോട്ടിങ്ങില്‍ കടുത്ത മത്സരം നേരിടുന്നത്. ജൂലൈ 16 ഞായറാഴ്ച രാത്രിയാണ് ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top