ക്വിറ്റ് ചെയ്യുന്നുവെന്ന് ജിന്റോ; ടാസ്‌കില്‍ അപ്രതീക്ഷിതമായി ഒന്നാമതെത്തി നോറ; ബിഗ് ബോസ് ടിക്കറ്റ് ടു ഫിനാലെ വാശിയേറിയ മത്സരങ്ങള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ദിനങ്ങളോടടുക്കുമ്പോള്‍ ഹൗസില്‍ ഇപ്പോള്‍ വാശിയേറിയ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് അരങ്ങേറുന്നത്. ഇന്നത്തെ പ്രധാന മത്സരം ചവിട്ടുനാടകം ആയിരുന്നു. പടികളോടു കൂടിയ രണ്ടു സ്റ്റാന്‍ഡുകളും രണ്ടുപലകകളും ഉണ്ടാകും. ഒരു സ്റ്റാന്‍ഡില്‍ കാല്‍ ഒരു വച്ച് മറുകാല്‍ പലകയിലും വയ്ക്കണം. പലകയുടെ മറുവശത്ത് ഒരു ഫ്‌ളവര്‍വെയ്‌സ് ഉണ്ടാകും. ഈ ഫ്‌ളവര്‍വെയ്‌സ് വീഴാതെ ബാലന്‍സ് ചെയ്ത് ഏറ്റവും കൂടുതല്‍ സമയം നില്‍ക്കുന്നവരായിരിക്കും വിജയി.

ബിഗ് ബോസ് സീസണ്‍ 6 വിജയിയാകും എന്ന് നിരവധി പേര്‍ പറയുന്ന ജിന്റോ, ടാസ്‌കില്‍ നിന്ന് ക്വിറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് പിന്മാറുന്ന കാഴ്ചയാണ് കണ്ടത്. അതേസമയം ടാസ്‌കുകളില്‍ പൊതുവേ പുറകിലോട്ട് പോകുന്ന നോറ ഏറ്റവും കൂടുതല്‍ സമയം ടാസ്‌കില്‍ ബാലന്‍സ് തെറ്റാതെ നിന്ന് ഒന്നാമതെത്തി. രണ്ടാം സ്ഥാനം ഋഷിക്കും മൂന്നാം സ്ഥാനം അഭിഷേകിനും ലഭിച്ചു.

ഇതുവരെയുള്ള ടാസ്‌കുകൡ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത് അഭിഷേക് ആണ്. 11 പോയിന്റുകളാണ് അഭിഷേക് നേടിയത്. ഋഷി ഏഴും ജിന്റോ ആറ് പോയിന്റുകളും നേടി. ഇതുവരെ പോയിന്റുകളൊന്നും നേടാത്തത് നന്ദനയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top