വീട്ടില്‍ നിന്നും വിളി വന്നതിന് ശേഷം പ്ലേറ്റ് മാറ്റി ജാസ്മിന്‍; ഒന്നും മനസിലാകാതെ ഗബ്രി; ബിഗ് ബോസ് കള്ളം പറഞ്ഞോ എന്ന് പ്രേക്ഷകർ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മുന്നോട്ട് പോകുന്നത് ജാസ്മിനെയും ഗബ്രിയെയും ചുറ്റിപ്പറ്റിയാണ്. ഗബ്രി ജാസ്മിനെ പവര്‍ റൂമില്‍ എത്തിച്ചതോടെ ഇതിന് ആക്കം കൂടി. ഇരുവരും ലവ് ട്രാക്ക് പിടിക്കുകയാണെന്നും ഇതൊരു സ്ട്രാറ്റജിയാണെന്നും മറ്റ് മത്സരാര്‍ത്ഥികളും വിധിയെഴുതി.

അതിനിടെയാണ് കഴിഞ്ഞദിവസം ബിഗ് ബോസ് ജാസ്മിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് കുടുംബവുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്. ജാസ്മിന്റെ പിതാവ് ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്നു ബിഗ് ബോസ് അറിയിച്ചു. അതേസമയം ഇരുവരും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ടിരുന്നില്ല. കരഞ്ഞുകൊണ്ടാണ് ജാസ്മിന്‍ കണ്‍ഫെഷന്‍ റൂമിന് പുറത്തേക്കു വന്നത്.

തന്റെ വാപ്പയ്ക്ക് വീണ്ടും അസുഖം വന്നെന്നും ഇതിന് കാരണം ഗബ്രിയുമായുള്ള തന്റെ സൗഹൃമാണോ എന്ന് സംശയമുള്ളതായും തോന്നുന്ന വിധത്തിലായിരുന്നു ജാസ്മിന്റെ പെരുമാറ്റം. തുടര്‍ന്ന് ജാസ്മിന്‍ ഗബ്രിയോട് അകലം പാലിക്കുന്നതും വ്യക്തമായി കാണാം. കൂടാതെ രസ്മിനോട് ഇക്കാര്യം ജാസ്മിന്‍ സംസാരിച്ചിട്ടുമുണ്ട്. വാപ്പയ്ക്ക് ഹാര്‍ട്ടിനു ബ്ലോക്ക് ഉണ്ടെന്നും അതിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടി ആയിരിക്കാം വാപ്പ ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്നുമാണ് ജാസ്മിന്‍ മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞത്.

അതേസയമം ജാസ്മിന്റെ വാപ്പ ആശുപത്രിയിലാണെന്ന വിവരം നുണയായിരിക്കുമെന്നാണ് പ്രേക്ഷകരുടെ ആരോപണം. സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ ആണ് ഇക്കാര്യം പറയുന്നത്. ജാസ്മിന്റെ വാപ്പയെ ഒരു ബേക്കറിയില്‍ വച്ച് കണ്ടെന്നും അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ലെന്നും നാട്ടുകാര്‍ തനിക്ക് മെസ്സേജ് അയക്കുന്നുണ്ടെന്നാണ് സീക്രട്ട് ഏജന്റിന്റെ വെളിപ്പെടുത്തല്‍. ഇതോടെ കണ്‍ഫെഷന്‍ റൂമില്‍ എന്താണ് സംഭവിച്ചതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top