യമുനയുടെ വിക്കറ്റ് തെറിച്ചു; ബിഗ് ബോസ് ഹൗസില്‍ ഇനി വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ വരവാണ്; വമ്പൻ പ്രഖ്യാപനവുമായി മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും നടി യമുന റാണി പുറത്തേക്ക്. എവിക്ഷന്‍ റൗണ്ടില്‍ പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് യമുന പുറത്തായത്. അവസാന റൗണ്ടില്‍ യമുനയെ കൂടാതെ ഋഷി, നോറ എന്നിവരും ഉണ്ടായിരുന്നു. ആക്ടിവിറ്റി ഏരിയയില്‍ നടന്ന ചെറിയൊരു ടാസ്‌കിലൂടെയാണ് യമുനയുടെ പേര് തിരഞ്ഞെടുത്തത്.

സ്വന്തം പേര് എഴുതിയ ബോക്‌സുകള്‍ക്ക് പിന്നില്‍ നിന്നുകൊണ്ട് ബസര്‍ മുഴങ്ങുമ്പോള്‍ അതിനു മുകളില്‍ ഒട്ടിച്ചിരുന്ന കടലാസ് കീറിക്കൊണ്ട് കൈ ബോക്‌സിലേക്ക് കടത്തണമെന്നതായിരുന്നു ടാസ്‌ക്. ഈ സമയത്ത് കൈയില്‍ പച്ചനിറത്തിലുള്ള ചായം പുരളുകയാണെങ്കില്‍ സേഫും ചുവപ്പാണെങ്കില്‍ ഔട്ടും ആകുമെന്നും ബിഗ് ബോസ് അറിയിച്ചു. ഇതുപ്രകാരം കൈ മുക്കിയ മൂന്നുപേരില്‍ പച്ച കിട്ടിയത് ഋഷിക്കും നോറയ്ക്കുമായിരുന്നു. ചുവപ്പ് നിറം യമുനയ്ക്കും. അതിനുപിന്നാലെ ഈ വാരം പുറത്താവുന്ന മത്സരാര്‍ഥി യമുനയാണെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു.

ബിഗ് ബോസില്‍ നിന്ന് പുറത്തു പോകുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക ജാന്‍മണിയെ ആകും എന്ന് യമുന പറഞ്ഞു. എല്ലാവരോടും സഹോദരങ്ങളോടുള്ളതു പോലെയുള്ള ഇഷ്ടമാണ് ഉണ്ടായിരുന്നതെന്നും അതാണ് മത്സരത്തില്‍ അധികം വഴക്കിടാന്‍ തോന്നാതിരുന്നതെന്നും യമുന പറഞ്ഞു. ആദ്യ ഇഷ്ടം തോന്നിയത് ജാസ്മിനോടാണെന്നും പിന്നീട് ആദ്യം വഴക്കുണ്ടാക്കിയതും അവളോടാണ് യമുന പറഞ്ഞു. എന്നാല്‍ ഏറ്റവും ആത്മബന്ധം തോന്നിയത് ജാന്‍മണിയോടാണെന്നും അവളെ മിസ്സ് ചെയ്യുമെന്നും യമുന വ്യക്തമാക്കി. ജിന്റോ തനിക്കൊരു സഹോദരനെ പോലെയാണെന്നും യമുന കൂട്ടിച്ചേര്‍ത്തു.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ വരവാണ് ഇനി ബിഗ് ബോസില്‍. ഇന്ന് രാത്രി വൈല്‍ഡ് കാര്‍ഡ് പ്രഖ്യാപനം ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഒന്നോ രണ്ടോ പേരല്ല, ഇക്കുറി ആറ് പുതിയ മത്സരാര്‍ത്ഥികളാണ് വൈല്‍ഡ് കാര്‍ഡ് നേടി ബിഗ് ബസ് മലയാളം 6ന്റെ ഭാഗമാകുന്നത്. ആരെല്ലാമായിരിക്കും അതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top