ജാസ്മിന് സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ ആണോ എന്ന് യമുന; നോറ ജയിലിലേക്ക്; ബിഗ് ബോസ് ഹൗസിന്റെ ക്യാപ്ന്‍ സ്ഥാനം ജാസ്മിന്റെ കയ്യില്‍

ജിന്റോയ്‌ക്കെതിരെ ജാസ്മിനും ഗബ്രിയും ഉപയോഗിച്ച കാര്‍ഡ് ഇപ്പോള്‍ ജാസ്മിന് നേരെ തിരിഞ്ഞുവരികയാണ്. ജിന്റോയ്ക്ക് സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ ആണെന്ന് ഒരു എപ്പിസോഡില്‍ ഗബ്രി പറഞ്ഞിരുന്നു. ഇരുവരും ജിന്റോയെ ലക്ഷ്യമിട്ട് പലതും പറയുകയും കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡിന്റെ തുടക്കത്തില്‍ യമുന മറ്റ് മത്സരാര്‍ത്ഥികളായ ജാന്മണി, ഋഷി, അന്‍സിബ എന്നിവരോട് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് പറയുന്നത്. ജാസ്മിന്‍ എന്തിനാണ് ഇങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും യമുന പറയുന്നു.

‘ജിന്റോ അവളെ തൊട്ടിട്ടു പോലും ഇല്ല. ഒരാളെ അങ്ങനത്തെ വാക്കുപയോഗിച്ച് മാനസികമായി ഉപദ്രവിക്കുമ്പോള്‍ എന്റെ സംശയം 23 വയസായ ജാസ്മിന് സെക്ഷ്വല്‍ ഫ്രസ്‌ട്രേഷനെക്കുറിച്ചൊക്കെ നന്നായി അറിയാം. ഈ പെണ്‍കുട്ടി ഗബ്രിയുമായി ചേര്‍ന്ന് ഇവിടെ കാണിക്കുന്നതൊക്കെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാന്‍ ആണോ? രണ്ടുപേരും സുഹൃത്തുക്കള്‍ ആണെന്ന് പറഞ്ഞ ആളാണ് ഞാന്‍. പക്ഷെ ഗബ്രിയെ അവള്‍ അതിനുവേണ്ടി ഉപയോഗിക്കുകയാണോ?’ ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയാലും ഇരുവര്‍ക്കും ജീവിതമുള്ളതാണെന്നും യമുന പറയുന്നു.

അതേസമയം ബിഗ് ബോസ് വീട്ടില്‍ ഇന്ന് പുതിയ ക്യാപ്റ്റനെയും തിരഞ്ഞെടുത്തു. ജാസ്മിനാണ് പുതിയ ക്യാപ്റ്റന്‍. ഓരോ മത്സരാര്‍ത്ഥികളുടെയും പ്രകടനം വിലയിരുത്തിയാണ് ജാസ്മിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ക്യാപ്റ്റനാകാന്‍ താത്പര്യമുണ്ടെന്ന് യമുനയും പറഞ്ഞിരുന്നു. എന്നാല്‍ ജാസ്മിനും ശ്രീരേഖയും ഗബ്രിയും അതിനെ എതിര്‍ത്തു. ഇതിനു പുറമെ നിലവിലെ പവര്‍ ടീമിന്റെ തീരുമാനത്തിന്റെ ഭാഗമായി ഗബ്രി ജയിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഏന്നാല്‍ വോട്ടുകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ പോകേണ്ടി വന്നത് നോറയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top