‘നിനക്കറിയില്ല ഞാന്‍ എത്ര സ്‌നേഹിക്കുന്നുവെന്ന്’; പൊട്ടിക്കരഞ്ഞ് ഗബ്രി, സൗഹൃദം അവസാനിപ്പിക്കാന്‍ ജാസ്മിന്‍; ബിഗ് ബോസ് ഹൗസിൽ നാടകീയ രംഗങ്ങൾ
മോഹന്‍ലാല്‍ അവതാരകനായ ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 6 നാടകീയമായ സംഭവങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഷോയിലെ ജനപ്രിയ മത്സരാര്‍ത്ഥികളായ ഗബ്രി ജോസും ജാസ്മിന്‍ ജാഫറും തങ്ങളുടെ വിവാദ ‘സൗഹൃദ’ത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയവരാണ്. വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാലും മറ്റ് മത്സരാര്‍ത്ഥികളും ഇരുവരും ഒന്നിച്ചുനിന്നു ഗെയിം കളിക്കുന്നു എന്ന് വിമര്‍ശനമുന്നയിച്ചിരുന്നു. ഇപ്പോഴിതാ ഗബ്രിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ ജാസ്മിന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഗബ്രിയെ തകര്‍ത്തു കളഞ്ഞു എന്നു വേണം മനസിലാക്കാന്‍.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന 24 മണിക്കൂര്‍ തത്സമയ പരിപാടിയില്‍ ജാസ്മിന്‍ ഗബ്രിയുമായി പിരിയാനും ഒറ്റയ്ക്ക് ഗെയിം കളിക്കാനുമുള്ള തന്റെ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ ഒരു ടണല്‍ ടീം അംഗത്തോട് പവര്‍ ടീമില്‍ ചേരാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തന്നെയും ഗബ്രിയെയും പിരിയ്ക്കണമെന്ന ആവശ്യം ജാസ്മിന്‍ മുന്നോട്ടുവച്ചത്. എല്ലാ വിമര്‍ശനങ്ങള്‍ക്കും അറുതി വരുത്താനാണ് ജാസ്മിന്റെ തീരുമാനം. നമുക്ക് തനിച്ചു നിന്ന് ഗെയിം കളിക്കാമെന്ന് ഗബ്രിയോട് പറഞ്ഞ് ഒരു കെട്ടിപ്പിടിത്തവും നല്‍കി ജാസ്മിന്‍ പോയെങ്കിലും ഗബ്രി ജാസ്മിന്റെ പുറകെ ചെന്നു.
‘എനിക്ക് പറ്റില്ല, ജാസ്മിന്‍ എന്നോട് ഇത് ചെയ്യരുത്. യു ഹാവ് നോ ഐഡിയ ഹൗ മച്ച് ഐ ലവ് യു എന്ന്. എനിക്ക് പറയാതിരിക്കാന്‍ പറ്റില്ല. ഞാന്‍ മാറി നടന്നത് വേറൊന്നും കൊണ്ടല്ല, നീ സന്തോഷിച്ച് നടക്കുന്നത് കൊണ്ടാണ്. എത്രത്തോളം കണ്‍വെ ചെയ്യാന്‍ പറ്റുമെന്ന് അറിയില്ല. എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമാണ് ജാസ്മിന്‍,’ ഗബ്രി പറഞ്ഞു. തന്റെ മുന്‍ ബന്ധങ്ങള്‍ തകര്‍ന്നത് എങ്ങനെയെന്ന് അറിയാമോ, ആത്മഹത്യയുടെ വക്കില്‍ നിന്നും തിരിച്ചുവന്നതാണ് എന്നും ഗബ്രി ജാസ്മിനോട് പറഞ്ഞു.
പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഗബ്രിയുടെ വാക്കുകള്‍ കേട്ട ജാസ്മിന്‍ സുഹൃത്തിനെ ആശ്വസിപ്പിച്ചെങ്കിലും ഇനി എന്തു ചെയ്യുമെന്നറിയാതെ ഇരിക്കുന്നത് കാണാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here