‘ജാസ്മിന്‍ ചതിച്ചു, ഉപയോഗിച്ചു വലിച്ചെറിഞ്ഞതു പോലെ’; ബിഗ് ബോസ് താരവുമായി എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് ഭാവി വരന്‍ അഫ്‌സല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതും ജാസ്മിന്‍-ഗബ്രി ബന്ധമായിരുന്നു. ഇവര്‍ക്കിടയിലുള്ളത് പ്രണയമാണോ സൗഹൃദമാണോ എന്ന് തുടക്കം മുതലേ ബിഗ് ബോസ് ഹൗസിലും പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായ വിഷയമാണ്. വിഷുവിന് ബിഗ് ബോസ് ഹൗസില്‍ എത്തിയ മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചത് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ആക്കം കൂട്ടി. തങ്ങള്‍ക്കിടയിലുള്ളത് സൗഹൃദത്തിന് മുകളിലാണെന്നും എന്നാല്‍ പ്രണയത്തില്‍ എത്താതെ നോക്കുമെന്നുമാണ് ജാസ്മിന്‍ പറഞ്ഞത്. ഇതിനു പിന്നാലെ ജാസ്മിനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് ജാസ്മിന്റെ ഭാവി വരന്‍ അഫ്‌സല്‍ അമീര്‍ രംഗത്തെത്തി.
‘ബിഗ് ബോസ് എന്ന ഈ മെഗാ ഡ്രമാറ്റിക് സീരിയലിലേക്ക് എന്റെ പേര് വലിച്ചിഴച്ചതിന് നന്ദി ജാസ്മിന്‍. പരിപാടിയില്‍ അവളാണ് എന്റെ പങ്കാളി എന്ന് എന്ന് പരിചയപ്പടുത്തിയത്, ഇപ്പോള്‍ എന്റെ സ്ഥാനം ഒരു സൈഡ് സ്റ്റാന്‍ഡിന് സമാനമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ഷോയ്ക്ക് നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാന്‍ സാധിക്കും.അവളുടെ കുടുംബവും സുഹൃത്തുക്കളും ഉള്‍പ്പെടെ എത്രയെത്ര ജീവിതങ്ങളെ ഇത് ബാധിച്ചുവെന്ന് നിങ്ങള്‍ക്കാര്‍ക്കും അറിയില്ല. എന്റെ സ്വകാര്യത നിലനിര്‍ത്താന്‍ അനുവദിക്കണമെന്നും തെറ്റിധാരണ പരത്തുന്ന വ്യാജ വാര്‍ത്തകള്‍ ഇനിയെങ്കിലും നല്‍കരുതെന്നും ഞാന്‍ അപേക്ഷിക്കുകയാണ്. അവള്‍ ആഗ്രഹിക്കുന്നതു പോലെ അവള്‍ ചെയ്യട്ടെ. ഇഷ്ടമുള്ളവരെ വിവാഹം കഴിക്കട്ടെ. ഈ ദിവസങ്ങളിലെല്ലാം നിശബ്ദതനായി ഇരുന്നത് മാനസികമായി ഞാന്‍ ബുദ്ധിമുട്ടുന്നത് കൊണ്ടായിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടി കാരണം ഇനിയും അപമാനം സഹിക്കാനാകില്ല. ഈ വൃത്തികെട്ട ഷോ കാരണം ഇനിയും എത്ര അപമാനം ഞാന്‍ അനുഭവിക്കേണ്ടി വരും?’ എന്ന് ചോദിച്ചുകൊണ്ടാണ് അഫ്‌സല്‍ കുറിപ്പ് ആരംഭിക്കുന്നത്.
‘ഈ പെണ്‍കുട്ടി സ്‌നേഹം എന്ന മനോഹരമായ വികാരത്തിന്റെ മൂല്യം തന്നെ ഇല്ലാതാക്കി. അതിലുപരിയായി അവള്‍ എന്റെ ജീവിതം ശരിയാക്കാന്‍ പറ്റാത്ത രീതിയില്‍ നശിപ്പിച്ചു. എന്റെ ബുദ്ധിമുട്ടുകള്‍ ഒരിക്കലും ചര്‍ച്ചചെയ്യപ്പെടുകയില്ല. ആത്മാര്‍ത്ഥമായി സ്‌നേഹിച്ചതിന് വഞ്ചിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ മനസിലാകില്ല. ഉറക്കെ കരയാന്‍ പോലും സാധിക്കാത്ത വിധത്തില്‍ എനിക്ക് വേദനിക്കുന്നു. അവളുടെ ഈ നാടകത്തെ പിന്തുണയ്ക്കുന്നവര്‍ പിന്തുണച്ചോളൂ. പക്ഷേ എന്നെ ഇനിയും ബുദ്ധിമുട്ടിക്കരുത്. അവളെ ആത്മാര്‍ത്ഥമായി പ്രണയിച്ചുവെന്നൊരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ. ഇതുവരെ ഞാന്‍ അവളുടെ കുടുംബത്തെ പിന്തുണച്ചു, എന്നിട്ട് എനിക്ക് പ്രതിഫലമായി കിട്ടിയത് ഇതാണ്. അവളുടെ വാഗ്ദാനങ്ങളൊക്കെ ഒന്നുമല്ലാതായി. ഞാനിപ്പോള്‍ എന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുന്നില്‍ ഒരു ജോക്കറായി. ഇനിയില്ല, മടുത്തു,’ എന്നു പറഞ്ഞാണ് അഫ്‌സല്‍ കുറിപ്പ് അവസാനിപ്പിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here