‘നിങ്ങളുടെ ബന്ധം എന്താണ്?’ ബിഗ് ബോസ് ഹൗസില്‍ ജാസ്മിനോടും ഗബ്രിയോടും ചോദ്യങ്ങളുമായി മോഹന്‍ലാല്‍; ജാസ്മിന്‍ നല്ല ഗെയിമര്‍ ആണെന്നും പ്രശംസ
ബിഗ് ബോസ് മലയാളം 6ല്‍ വീടിനകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാകുന്നുണ്ട് ഗബ്രി-ജാസ്മിന്‍ കോമ്പോ. കഴിഞ്ഞ കുറേ നാളുകളായി വലിയ മാനസിക സംഘര്‍ഷത്തിലാണ് ജാസ്മിന്‍. വിഷു ആഘോഷത്തിനായി ബിഗ് ബോസ് ഹൗസില്‍ എത്തിയ മോഹന്‍ലാല്‍ ജാസ്മിനോടും ഗബ്രിയോടും വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്താണ് ജാസ്മിന് പറ്റിയത്, നല്ല ഗെയിമര്‍ ആയിരുന്നല്ലോ എന്നും മോഹന്‍ലാല്‍ ജാസ്മിനോട് ചോദിക്കുന്നു.
‘ലാലേട്ടന്‍ വരുമ്പോള്‍, ലാലേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്കായി മനസിലാകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഒരു പക്ഷേ ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് ആയിരിക്കില്ല പുറത്തോട്ട് വരുന്നത്. ഒരു തെറ്റും ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ ആയിരുന്നു ഞാന്‍. ഒരുവശത്തോട്ട് മാത്രം കാറ്റ് വീശില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു എനിക്ക്. പക്ഷേ അതൊന്നും അല്ല വൈല്‍ഡ് കാര്‍ഡ് വന്നപ്പോള്‍. അവര്‍ സംസാരിച്ചത്, എന്നോട് നില്‍ക്കുന്ന ആറ്റിറ്റിയൂഡ് വച്ച് ആകെ മൊത്തം എന്തോ പോലെ ആയി,’ എന്നാണ് ജാസ്മിന്‍ പറഞ്ഞത്.
ഗബ്രിയും ജാസ്മിനും തമ്മിലുള്ള ബന്ധം എന്താണെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. പുറത്തുള്ള പ്രേക്ഷകര്‍ക്ക് ഇതെല്ലാം കാണുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ഗബ്രി കണ്ണുനിറഞ്ഞിരിക്കുമ്പോള്‍ ജാസ്മിന്‍ കൃത്യമായ വിശദീകരണം നല്‍കുന്നുണ്ട്.
‘പ്രേക്ഷകരോട് ആണ്. ഗബ്രിക്കും എനിക്കും ഒരിഷ്ടം ഉണ്ട്. അത് പ്രണയത്തില്‍ എത്താതെ ഞങ്ങള്‍ പിടിച്ച് വച്ചിരിക്കുകയാണ്. പ്രാക്ടിക്കലായുള്ള കാര്യമല്ല ഇതെന്ന് അറിയാം. ഗെയിം പ്ലാനാണോ എന്നൊക്കെ ചോദ്യങ്ങള്‍ വന്നു. ഇത് ഒരു ദിവസം കൊണ്ട് പൊങ്ങിവന്നതല്ല. ജസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും സ്‌നേഹവും കണക്ഷനും കൂടി. പ്രണയത്തില്‍ എത്താതെ പിടിച്ച് നിര്‍ത്തുകയാണ്. അതിന്റെ പേര് ഫ്രണ്ട്ഷിപ്പ് എന്നല്ല. അവസരത്തിന് വേണ്ടി അവനെ മുതലാക്കുന്നുമില്ല. ഗബ്രിയോട് എനിക്ക് ഇഷ്ടമാണ്. അത് പ്രണയം ആകാതെ നോക്കും. അതെന്റെ ഇഷ്ടമാണ്. അവനില്‍ നിന്നും മാറാന്‍ എനിക്ക് പറ്റില്ല,’ എന്നാണ് ജാസ്മിന്‍ പറഞ്ഞത്. പ്രേക്ഷക ക്ലാരിറ്റിക്ക് വേണ്ടിയാണ് ഇത് ചോദിച്ചതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞ് അവസാനിപ്പിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here