ജാന്‍മണിക്ക് കണക്കിന് കൊടുത്ത് മോഹന്‍ലാല്‍; ബിഗ് ബോസില്‍ പുതിയ കളികള്‍ പഠിപ്പിക്കാന്‍ വൈല്‍ഡ് കാര്‍ഡിലൂടെ ആറുപേരെത്തി
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചത് 19 മത്സരാര്‍ത്ഥികളുമായിട്ടാണ്. ഇതോടകം ആറുപേര്‍ പുറത്തുപോയി. പ്രേക്ഷകര്‍ കാത്തിരുന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളെ ഇപ്പോള്‍ ഹൗസിലേക്ക് കയറ്റിവിടുകയാണ് ബിഗ് ബോസ്. ആറുപേരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന സായ് കൃഷ്ണ, നടന്‍ അഭിഷേക് ശ്രീകുമാര്‍, അവതാരക നന്ദന, എല്‍ജിബിടിക്യു ആക്റ്റിവിസ്റ്റ് അഭിഷേക് ജയദീപ്, അവതാരക പൂജ, ഡിജെ സിബിന്‍ എന്നിവരാണ് ഈ സീസണിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍. നിലവിലുള്ള മത്സരാര്‍ത്ഥികളുടെ പ്രകടനം മുന്‍ സീസണുകളെ അപേക്ഷിച്ച് വളരെ മോശമാണെന്ന അഭിപ്രായം ഉയരുന്നതിനിടെയാണ് പുതിയ ആറുപേര്‍ കളം പിടിക്കുന്നത്.
ആദ്യം ഹൗസില്‍ എത്തിയ 19 പേരില്‍ ജാസ്മിന്‍, ഗബ്രി, ജാന്‍മണി, റസ്മിന്‍, ജിന്റോ, ഋഷി, ശ്രീതു, ശരണ്യ, അര്‍ജുന്‍, ശ്രീരേഖ, അപ്‌സര, അന്‍സിബ എന്നിവരാണ് നിലവില്‍ ബിഗ് ബോസില്‍ തുടരുന്നത്. റോക്കിയുടെ ആക്രമണത്തെ തുടര്‍ന്ന് പരുക്കേറ്റ സിജോ ചികിത്സയിലാണ്. സിജോ തിരിച്ചെത്തുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
അതിനിടെ ജാന്‍മണിക്ക് ഇന്ന് മോഹന്‍ലാലിന്റെ വായില്‍ നിന്ന് കണക്കിനു കേട്ടു. മറ്റ് മത്സരാര്‍ത്ഥികളെ ശപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നു പറഞ്ഞാണ് ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ പ്രതിനിധിയായി എത്തിയ ജാന്‍മണിയെ മോഹന്‍ലാല്‍ വഴക്കു പറഞ്ഞത്. നിങ്ങള്‍ വലിയ ആളായിരിക്കാം, പക്ഷെ അതൊന്നും ഞങ്ങളുടെ വിഷയം അല്ലെന്ന് മോഹന്‍ലാല്‍ ജാന്മണിയോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here