‘എനിക്കു തെറ്റുപറ്റി, ആരും എന്റെ കളി കളിക്കരുത്’; ബിഗ് ബോസ് ഹൗസില്‍ നിന്നു പുറത്തായ രതീഷ് കുമാര്‍; ഇനി 18 പേര്‍
ബിഗ് ബോസ് മലയാളം ആറാം സീസണിലെ ആദ്യ എവിക്ഷന്‍ നടന്നിരിക്കുന്നു. അല്പ്ം വെറുപ്പിച്ചും ബഹളംവച്ചുമാണെങ്കിലും ഒരാഴ്ച ഹൗസില്‍ നിറഞ്ഞാടിയ രതീഷ് കുമാര്‍ എന്ന മത്സരാര്‍ത്ഥിയാണ് ആദ്യമായി പുറത്തേക്ക് പോയത്. താന്‍ പുറത്താകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സഹമത്സരാര്‍ത്ഥികളോട് യാത്ര പറഞ്ഞതിനു ശേഷം മോഹന്‍ലാലിനടുത്തെത്തിയ രതീഷ് നടത്തിയ പ്രതികരണം.
‘നാവ് നമ്മള്‍ ശ്രദ്ധിക്കണം എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഓരോന്നു പറയുമ്പോഴും ശ്രദ്ധിക്കണം. അതുപോലെ ഒരാഴ്ചകൊണ്ട് ഞാന്‍ കുറേ കാര്യങ്ങള്‍ പഠിച്ചു. ഇനി ഒരു അവസരം കിട്ടിയാല്‍ ഞാന്‍ പൊളിക്കും. എനിക്ക് ചില തെറ്റുകള്‍ പറ്റി. നമ്മള്‍ വിചാരിക്കുന്നതു പോലെയല്ല ബിഗ് ബോസ്. ആരും എന്റെ കളി കളിക്കരുത്. എനിക്ക് തെറ്റു പറ്റി.’
ഗബ്രിക്കെതിരെ നോറ ഉന്നയിച്ച ആരോപണമായിരുന്നു മറ്റൊരു ആകര്‍ഷണം. ബിഗ് ബോസ് ഹൗസില്‍ വന്ന സമയത്ത് ഗബ്രിയും ജാസ്മിനും താനും സംസാരിക്കുമ്പോള്‍ ഗബ്രി കാഷ്വലായിട്ട് ഒരു ചോദ്യം ചോദിക്കുകയായിരുന്നു തന്നോടെന്ന് നോറ വെളിപ്പെടുത്തി. ‘എന്താണ് നിന്റെ സ്ട്രാറ്റജി? ലവ് സ്ട്രാറ്റജിയാണോ?’എന്നാണ് ഗബ്രി ചോദിച്ചത്. തനിക്കൊരു സോള്‍മേറ്റുണ്ടെന്നാണ് താന്‍ മറുപപറഞ്ഞതെന്ന് നോറ വ്യക്തമാക്കി. ‘ഞാന്‍ ഞാനായിട്ട് നില്‍ക്കാനാണ് വന്നത്. ഇവിടെ ബാക്കിയുള്ള മത്സരാര്‍ഥികള്‍ എല്ലാവരും സഹോദരന്‍മാരാണ് എനിക്ക്. അതുപോലെ ഗബ്രിയും എനിക്ക് സഹോദരനാണ്. എന്നോട് ബഹുമാനമില്ലാതെയാണ് ഗബ്രി പെരുമാറിയത്,’ നോറ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here