പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; പ്രഷര്‍ ഉണ്ടെങ്കില്‍ വീട്ടില്‍ ഇരിക്കണമെന്ന് രതീഷിനോട്; ബിഗ് ബോസ് 6 ആദ്യ എലിമിനേഷനിലേക്ക്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചതിനു ശേഷം മോഹന്‍ലാല്‍ എത്തിയ ആദ്യ വീക്കെന്‍ഡ് എപ്പിസോഡ് ആയിരുന്നു ഇന്ന്. കഴിഞ്ഞദിവസങ്ങളില്‍ നടന്ന ഓരോ കാര്യങ്ങളും എണ്ണിപ്പറഞ്ഞ എപ്പിസോഡ്. ബിഗ് ബോസ് എന്താണെന്ന് ഓരോ മത്സരാര്‍ത്ഥിയോടും ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡ് തുടങ്ങിയത്. കഴിഞ്ഞദിവസങ്ങളില്‍ ഹൗസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ രതീഷ് കുമാറിന് കണക്കിന് കൊടുത്താണ് ഇന്നത്തെ എപ്പിസോഡ് അവസാനിച്ചത്.
എന്താണ് ബിഗ് ബോസ് എന്ന ചോദ്യത്തിന് ‘നമ്മള്‍ തന്നെ തിരിച്ചറിഞ്ഞുകൊണ്ട്, നമ്മളാല്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെറിയ രീതിയില്‍ ചെയ്യാന്‍ ശ്രമിക്കുക,’ എന്നതായിരുന്നു രതീഷിന്റെ മറുപടി. ഉടന്‍ മോഹന്‍ലാലിന്റെ മറുചോദ്യമെത്തി, ‘ഇതാണോ ഭയങ്കര തിരിച്ചറിവ്?’ ഈ ചോദ്യം കേട്ടതും രതീഷ് ചിരിച്ചു. ‘ചിരിക്കാനല്ല പറഞ്ഞത്. നിങ്ങള്‍ അതൊക്കെയാണോ ചെയ്യുന്നത്? പിന്നെ എന്താ ചെയ്യുന്നത്?’ ഒന്നിനു പുറകെ ഒന്നായി മോഹന്‍ലാല്‍ ചോദിച്ചു.
ഷോ തുടങ്ങി രണ്ടാം ദിവസം ഗ്യാസില്‍ നിന്നും ജാന്‍മണി ദാസ് സിഗരറ്റ് കത്തിച്ചതിനെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. സിഗരറ്റ് വലിക്കാനല്ല ഷോയില്‍ കൊണ്ടുവന്നതെന്നും പറഞ്ഞു. പിന്നീട് ഇക്കാര്യത്തിനോട് രതീഷ് എന്തിനാണ് വൈകാരികമായി പ്രതികരിച്ചത് എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഗ്യാസില്‍ നിന്ന് സിഗരറ്റ് കത്തിച്ചാല്‍ വീട് കത്തിപ്പോകുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍, അത് ചെയ്യാന്‍ പാടില്ലാത്ത കാര്യമായതുകൊണ്ടാണ് പ്രതികരിച്ചത് എന്നായിരുന്നു രതീഷിന്‌റെ മറുപടി.
‘ചെയ്യാന്‍ പാടുള്ള കാര്യങ്ങളാണോ നിങ്ങള്‍ ചെയ്തത്? സമാധാനത്തോടെ കാര്യങ്ങള്‍ പറഞ്ഞുകൂടെ? എന്തിനു വേണ്ടിയാണ് ഇത്? നിങ്ങള്‍ക്ക് പ്രഷര്‍ ഉണ്ടെങ്കില്‍ വീട്ടില്‍ ഇരിക്കണം. നിങ്ങളുട സ്വഭാവം മാറാനായിട്ടല്ലേ ഇവിടെ വരുന്നത്?’ മോഹന്‍ലാല്‍ ചോദിച്ചു.
അതേസമയം ഈയാഴ്ചയിലെ ആദ്യ എലിമിനേഷന്‍ എപ്പിസോഡാണ് നാളെ നടക്കാനിരിക്കുന്നത്. രതീഷ്, ജിന്റോ, നോറ, ശരണ്യ, അന്‍സിബ, റോക്കി, സിജോ, സുരേഷ് എന്നീ എട്ടുപേരാണ് ആദ്യ എലിമിനേഷനില്‍ ഉള്ളത്. ഇതില്‍ നിന്ന് ഒരാളോ ഒന്നില്‍ കൂടുതല്‍ പേരോ നാളെ പുറത്തു പോയേക്കാം എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here