നിതീഷ് ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കും; ‘ഇന്ത്യ’ സഖ്യത്തിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല
ഡൽഹി: ഇന്ത്യാ സഖ്യത്തിന് തിരിച്ചടിയായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കങ്ങള്‍. ബിഹാറിലെ മഹാസഖ്യം വിടാനൊരുങ്ങുകയാണ് നിതീഷ്. എൻഡിഎയിൽ തിരിച്ചെത്താൻ തയ്യാറെടുക്കുന്ന അദ്ദേഹം ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കും.
രാവിലെ നിയമസഭാ കക്ഷിയോഗം ചേർന്ന ശേഷമാകും ഗവർണർക്ക് രാജി സമർപ്പിക്കുകയെന്നാണ് സൂചന. വൈകീട്ട് സത്യപ്രതിജ്ഞയുമുണ്ടായേക്കും. മുന്നണിമാറ്റം സംബന്ധിച്ച് നിതീഷ് പ്രതികരിച്ചിട്ടില്ല. ഒന്നരവർഷംമുമ്പാണ് എന്‍ഡിഎ വിട്ട് അദ്ദേഹം മഹാസഖ്യത്തില്‍ ചേര്‍ന്നത്.
നിതീഷിനെ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ശനിയാഴ്ച വൈകീട്ട് പട്നയിൽ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളായിരുന്നു. ആർജെഡി, ജെഡിയു നേതാക്കൾ പ്രത്യേകം യോഗം ചേർന്നു. ബിജെപിയുടെ സംസ്ഥാനനേതാക്കൾ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here