പോലീസും തോറ്റു, കാണാതായ യുവതിയെ കണ്ടെത്താൻ ഇനാം പ്രഖ്യാപിച്ച് കുടുംബം; വിവരം നൽകിയാൽ 5000 രൂപ പാരിതോഷികം

കാണാതാകുന്നവരെയും കേസുകളിൽ പ്രതികളായി ഒളിവിൽ പോകുന്നവരെയും കണ്ടെത്താൻ പോലീസും അന്വേഷണ ഏജൻസികളും ജനങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നത് പതിവാണ്. എന്നാൽ ഇത്തരം എല്ലാ ഔദ്യോഗിക സംവിധാനങ്ങളും പരാജയപ്പെട്ടപ്പോൾ സ്വന്തം നിലയ്ക്ക് അന്വേഷണത്തിന് ഇറങ്ങിയ ബീഹാർ കുടുംബത്തിൻ്റെ കഥ ഹൃദയസ്പർശിയാണ്. ഭാര്യയെ കണ്ടെത്താൻ ഭർത്താവും, തൻ്റെ സഹോദരിയെ കണ്ടെത്താൻ സഹോദരനുമാണ് ഒറ്റക്കെട്ടായി ഇറങ്ങിയിരിക്കുന്നത്.
ബിഹാറിലെ പൂർണിയയിലെ രാംനഗറിൽ നിന്നുള്ള റീവ ദേവിയെ ഓഗസ്റ്റ് 25നാണ് കാണാതാകുന്നത്. ചില കുടുംബ പ്രശ്നങ്ങൾ കാരണ റീവ ദേവി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. സ്വയം പര്യാപ്തമാകുക എന്ന ഉദ്ദേശത്തോടെയാണ് അവൾ വീട് വിട്ടിറങ്ങിയത്. ലോക്കൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഒരു മകനും മകളുമാണ് റീന ദേവിക്കുള്ളതെന്ന് കുടുംബം പറഞ്ഞു.
റീവ ദേവിയെ ഒരു മാസത്തോളമായി തിരയുകയാണെന്ന് ഭർത്താവും സഹോദരനും പറഞ്ഞു. കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്ററുകൾ ജില്ല മുഴുവൻ ഒട്ടിക്കുകയാണ്. 36 വയസുള്ള റീന ദേവി കാണാതാകുമ്പോൾ റെഡ് സൽവാർ ആണ് ധരിച്ചിരുന്നതെന്നും കണ്ടെത്തുന്നവർ വിവരം അറിയിക്കണമെന്നും പോസ്റ്ററിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും ഒപ്പം ചേർത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here