പ്രതിഷ്ഠാ ചടങ്ങിനിടെ ക്ഷേത്രത്തില്‍ തിക്കും തിരക്കും; ഏഴ് മരണം; നിരവധി പേര്‍ക്ക് പരുക്ക്

ബിഹാറിലെ ജെഹാനാബാദ് മഖ്ദുംപൂരിൽ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഏഴു മരണം. ബാബ സിദ്ധനാഥ് ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് ദാരുണമായ അപകടം. സംഭവത്തിൽ 35 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്. പരുക്കേറ്റവരെ മഖ്ദുംപൂരിലെയും ജെഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
എല്ലാ വർഷവും ശ്രാവണ മാസത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായി ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടാറുണ്ട്. ഈ ഒത്തുകൂടലാണ് അപകടമായി മാറിയത്. ക്ഷേത്ര വളന്റിയർമാരെയാണ് ഭക്തര്‍ കുറ്റപ്പെടുത്തുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ ഇവര്‍ ലാത്തിവീശിയതോടെയാണ് ദുരന്തമുണ്ടാകാന്‍ കാരണം എന്നാണ് ഭക്തരുടെ ആരോപണം. എന്നാല്‍ ഇത് പോലീസ് നിഷേധിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here