റോഷാക്കിന് ശേഷം സര്‍ക്കാസ്റ്റിക് കോമഡി ത്രില്ലറുമായി നിസാം ബഷീര്‍; മുഖ്യവേഷങ്ങളില്‍ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാനും
സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ റോഷാക്ക്, കെട്ടിയോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിസാം ബഷീര്‍ സര്‍ക്കാസ്റ്റിക് കോമഡി ത്രില്ലര്‍ ജോണറില്‍ പുതിയ ചിത്രം ഒരുക്കുന്നു. ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് നിസാം ബഷീറിന്റെ പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ അബ്ദുല്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയയും നേടിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിസാം ബഷീര്‍ പുതിയ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രവും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുക്കിയ റോഷാക്ക് ആയിരുന്നു നിസാം ബഷീറിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 15 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 40 കോടി നേടി. ആസിഫ് അലി, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, ജഗദീഷ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് റോഷാക്കിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here