മന്ത്രിയോട് പിണങ്ങി അവധി നീട്ടി കെഎസ്ആർടിസി എംഡി; വകുപ്പുമാറ്റം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായി കടുത്ത ഭിന്നതയിലുള്ള കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഫെബ്രുവരി 17വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്‌തിപരമായ കാരണങ്ങളെ തുടർന്നാണ് അവധിയെന്നാണ് വിശദീകരണം.

കഴിഞ്ഞ ദിവസം കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ആന്റണി രാജുവിന്റെ പകരമായി മന്ത്രി സ്ഥാനത്ത് ഗണേഷ് കുമാർ എത്തിയപ്പോൾ മുതൽ ബിജു പ്രഭാകറുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞപ്പോള്‍ ലാഭകരമാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത് മന്ത്രിയെ ചൊടിപ്പിച്ചിരുന്നു.

വിദേശ സന്ദർശനത്തിലായിരുന്ന ബിജു പ്രഭാകർ മടങ്ങിയെത്തിയതിനു പിന്നാലെയാണ് എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തു നൽകിയത്. ഗതാഗതവകുപ്പിലേക്ക് ബിജു പ്രഭാകര്‍ തിരികെ വരില്ലെന്ന സൂചനയാണ് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top