53-ാം പിറന്നാൾ ആഘോഷിച്ച് നടൻ ബിജൂ മേനോൻ
പ്രശസ്ത സിനിമാ നടൻ ബിജൂ മേനോന് ഇന്ന് 53-ാം പിറന്നാൾ. 1970 സെപ്റ്റംബർ 9ന് മടത്തിപ്പറമ്പിൽ പി എൻ ബാലകൃഷ്ണപിള്ളയുടെയും മാലതിയമ്മ മേനോന്റെയും മകനായി തൃശൂർ ജില്ലയിലാണ് ജനനം. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ ശേഷം എം.സ്. ഡബ്ളിയു ബിരുദവും നേടി.
നിങ്ങളുടെ സ്വന്തം ചന്തു, പറുദീസയിലേക്കുള്ള പാത, മിഖായേലിന്റെ സന്തതികൾ തുടങ്ങിയ മലയാളം ടിവി സീരിയലുകളിലൂടെ ആയിരുന്നു അഭിനയിത്തിലേക്കുള്ള നടന്റെ തുടക്കം.
1995ൽ ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത ‘പുത്രനാ’ണ് ബിജൂ മേനോന്റെ ആദ്യ സിനിമ.
കഴിഞ്ഞ 28 വർഷത്തിനിടയിൽ 150ത്തിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചില അന്യഭാഷാ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
തുടക്കകാലത്ത് നായകനായി അഭിനയിച്ച പല സിനിമകളും ഹിറ്റുകൾ ആയിരുന്നില്ല, എന്നാൽ പിന്നീട് വില്ലനായോ സെക്കന്റ് ഹീറോയായോ എത്തുമ്പോൾ അതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, പട്ടാളം, രസികൻ, ചാന്തുപൊട്ട്, മുല്ല, സ്പാനിഷ് മസാല തുടങ്ങി സംവിധായകൻ ലാൽ ജോസിന്റെ മിക്ക ചിത്രങ്ങളിലും ബിജൂ മേനോൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാല’ത്തിനും, ‘ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6ബി’ എന്ന ചിത്രത്തിലെ അഭിനയത്തിനും മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്.
2022-ൽ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയ്ക്ക് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ, രണ്ട് ഫിലിംഫെയർ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മഴ, മധുരനൊമ്പരകാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച നടി സംയുക്ത വർമ്മയെ 2002 നവംബർ 21ന് വിവാഹം കഴിച്ചു. ഇവർക്ക് ദക്ഷ് ധാർമിക എന്ന മകനുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here