‘ഞാൻ ഇപ്പോൾ സംയുക്തയല്ല; സംതൃപ്ത’ പ്രിയ താരത്തിന്റെ കുറിപ്പ് വൈറൽ

സാധാരണ സിനിമാ താരങ്ങളെ കുറിച്ച് കേൾക്കാറുള്ള അപവാദങ്ങൾക്കൊന്നും ഇടം കൊടുക്കാത്ത മലയാളികളുടെ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ഒരുപാടു കാലത്തെ പ്രണയത്തിനു ശേഷം ഒന്നിച്ചവർ. ഇന്ന് ഇവരുടെ 20-ാം വിവാഹ വാർഷികമാണ്.

വിവാഹ വാർഷിക ദിനത്തിൽ ഇരുവർക്കും ആശംസകൾ നേർന്ന് നടിയും സംയുക്തയുടെ അമ്മയുടെ സഹോദരിയുമായ ഊർമിള ഉണ്ണി പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ‘ജീവിതം സുന്ദരം’
എന്ന തലക്കെട്ടോടെയാണ് ഊർമിള ഉണ്ണി കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. സംയുക്തയുടെ കുട്ടികാലത്തെ ഓർമകളും കല്യാണ സ്വപ്നങ്ങളും എല്ലാം ഒത്തിണക്കിയ കുറിപ്പായിരുന്നു അത്. ജീവിതം എങ്ങനെ എന്ന ചോദ്യത്തിന് സംയുക്തയുടെ മറുപടി ‘ഞാൻ ഇപ്പോൾ സംയുക്തയല്ല; സംതൃപ്തയാണെന്ന്’ പറഞ്ഞതടക്കം കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.

മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലാണ് ബിജുമേനോനും സംയുക്തയും ഒന്നിച്ച് അഭിനയിച്ചത്. 1999-ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച സംയുക്ത ആകെ 18 ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂ. ഈകാലയളവിൽ മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും, രണ്ട് ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്. ദിലീപ് നായകനായ കുബേരൻ ആണ് സംയുക്ത അഭിനയിച്ച അവസാന ചിത്രം. 2002 ൽ ബിജു മേനോനുമായുള്ള വിവാഹം. ശേഷം സംയുക്ത സിനിമ ജീവിതത്തോട് വിടപറഞ്ഞു. ദക്ഷ് ധാർമിക് എന്നാണ് മകന്റെ പേര്.

നിങ്ങളുടെ സ്വന്തം ചന്തു , മിഖായേലിന്റെ സന്തതികൾ തുടങ്ങിയ മലയാളം ടെലിവിഷൻ സീരിയലുകളിലൂടെയാണ് ബിജു മേനോൻ അഭിനയ ജീവിതം ആരംഭിച്ചത്. വില്ലനായും സെക്കന്റ് ഹീറോയായും സിനിമയിൽ നിരവധി വേഷങ്ങളിൽ തിളങ്ങിയ ബിജു മേനോൻ ഇപ്പോൾ മലയാള സിനിമയിലെ മുൻ നിര നായകരിൽ ഒരാളാണ്. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ഗരുഡനാണ് ബിജു മേനോന്റെ അവസാന റീലിസ്‌ ചിത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top