ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍; പതിനേഴുകാരന് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്

പത്തനംതിട്ട; കുഴിക്കാലയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പതിനേഴുകാരന്‍ മരിച്ചു. നെല്ലിക്കാല സ്വദേശി സുധീഷ് ആണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കിടന്ന സുധീഷിനെ ആശുപത്രിയില്‍ എത്തിക്കാതെ രക്ഷപെട്ട സഹയാത്രികനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. കുലശേഖരപതി സ്വദേശി സഹദിനെതിരെ ആറന്മുള പോലീസ് കേസ് എടുത്തു.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കോഴഞ്ചേരിയിലെ തുണിക്കടയിലേക്ക് പോകാമെന്ന് പറഞ്ഞ് സഹദ് സുധീഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ട് പോകവേയാണ് അപകടം ഉണ്ടായത്. ഇരുവരും ബൈക്കില്‍ നിന്ന് വീണു. ഉടന്‍ സഹദ് ബൈക്ക് എടുത്ത് സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top