വിവാഹത്തലേന്ന് പ്രതിശ്രുത വരന്റെ സഹോദരന്‍ മരിച്ചു; അപകടം ബൈക്ക് മതിലില്‍ ഇടിച്ച്
June 30, 2024 2:03 PM

തൃശൂര്‍ മാളയില്‍ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. പ്രതിശ്രുത വരന്റെ സഹോദരനാണ് വിവാഹത്തലേന്നുണ്ടായ അപകടത്തില്‍ മരിച്ചത്. ഡെല്‍ബിന്‍ ബാബു (31) വാണ് മരിച്ചത്.
ഡെല്‍ബിനും അബി വര്‍ഗീസും സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡെല്‍ബിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here