ബൈക്കിന് തീ പിടിച്ച് ബസ് ജീവനക്കാരന്‍ വെന്തുമരിച്ചു; വസ്ത്രങ്ങളില്‍ തീ പടര്‍ന്നതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല; സംഭവം കുമളിയില്‍

കുമളി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് ബസ് ജീവനക്കാരന്‍ വെന്തുമരിച്ചു. അണക്കര കളങ്ങരയില്‍ എബ്രഹാം ( 50) എന്ന് വിളിക്കുന്ന തങ്കച്ചനാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ചാണ് അപകടമുണ്ടായത്. തീപ്പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ വസ്ത്രങ്ങളില്‍ തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
അപകടം കണ്ട് അടുത്തുള്ളവര്‍ ഓടി എത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. എബ്രഹാം അണക്കരയിലെ മോണ്ട് ഫോര്‍ട്ട് സ്കൂള്‍ ബസിലെ ക്ലീനറാണ്. രാവിലെ ജോലിക്ക് പോകുന്നതിനിടയിലാണ് സംഭവം.
ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് ഓടിയിരുന്നു. ഇവിടെ കുഴഞ്ഞുവീണാണ് മരിച്ചത്.
പൊടുന്നനെ ബൈക്കിന് തീപിടിക്കാന്‍ കാരണമെന്തെന്നു വ്യക്തമല്ല. അന്വേഷിക്കുകയാണ്. കുമളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.എസ്.സുജിത്ത് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here