ബൈക്ക് തകര്‍ത്തതിനെ ചൊല്ലി തര്‍ക്കം; ആലുവയില്‍ ഹൈക്കോടതി ജീവനക്കാരന്‍ സഹോദരനെ വെടിവെച്ച് കൊന്നു

കൊച്ചി: ആലുവയില്‍ ഹൈക്കോടതി ജീവനക്കാരന്‍ സഹോദരനെ വെടിവെച്ച് കൊന്നു. എയര്‍ ഗണ്‍ കൊണ്ടുള്ള സഹോദരന്റെ വെടിയേറ്റ്‌ എടയപ്പുറം തൈപ്പറമ്പ് വീട്ടില്‍ പോള്‍സണാണ് (48) മരിച്ചത്. സംഭവത്തില്‍ സഹോദരനും ഹൈക്കോടതി ജീവനക്കാരനുമായ തോമസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തോമസിന്റെ ബൈക്ക് രാവിലെ പോള്‍സണ്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് തോമസ് പോലീസില്‍ പരാതി നല്‍കി.

പിന്നാലെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോമസ് എയര്‍ ഗണ്‍ ഉപയോഗിച്ച് പോള്‍സണെ വെടിവയ്ക്കുകയായിരുന്നു. തോമസ് തന്നെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. തോമസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top