സ്കൂട്ടര്‍ ബൈക്കില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ബൈക്ക് കത്തി നശിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരപരുക്ക്

എറണാകുളം പനങ്ങാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കലൂർ ​ഗോകുലം ഫൈനാൻസിൽ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില (40) യാണ് മരിച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു.

രണ്ട് യുവതികള്‍ അടക്കം മൂന്ന് പേരെയും ​ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അരൂരില്‍ നിന്നും വൈറ്റിലയിലേക്ക് വന്ന സ്കൂട്ടറിലേക്ക് മറ്റൊരു ബൈക്ക് ഇടിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടര്‍ മീഡിയന്‍ കടന്നു എതിര്‍ ദിശയില്‍ വന്ന ബൈക്കില്‍ ഇടിച്ചു. ഈ ബൈക്കാണ് കത്തി നശിച്ചത്. നാട്ടുകാരെത്തിയാണ് തീ കെടുത്തിയത്. ആദ്യം സ്കൂട്ടറില്‍ ഇടിച്ച ബൈക്ക് നിര്‍ത്തിയില്ല. ഈ ബൈക്കിനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top