പൂരം തൃശൂരിന്റെ പൊതുവികാരം; നടക്കേണ്ടത് പോലെ നടന്നില്ലെന്ന് ആവര്‍ത്തിച്ച് ബിനോയ് വിശ്വം

തൃശൂര്‍ പൂരം നടക്കേണ്ടത് പോലെ നടന്നില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിന്റെ ഒരു പൊതുവികാരമാണ് പൂരം. അത് നടക്കേണ്ട സമയത്ത് അതേ രീതിയില്‍ നടക്കണം എന്നാണ് സിപിഐ നിലപാട്. – ബിനോയ് വിശ്വം പറഞ്ഞു. പൂരം വിവാദത്തില്‍ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ബിനോയ് വിശ്വം പറഞ്ഞു
“ഇടതുമുന്നണി സര്‍ക്കാര്‍ ഉള്ളപ്പോള്‍ എല്ലാ കാലവും പൂരം നല്ലനിലയില്‍ നടക്കണം എന്ന നിലപാട് എടുക്കാറുണ്ട്. അത് എല്ലാ കാലവും അങ്ങനെ തന്നെ ആയിരിക്കും.” – ബിനോയ് വിശ്വം പറഞ്ഞു.
പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനില്‍ കുമാറും പ്രതികരിച്ചിട്ടുണ്ട്. പൂരം കലക്കലില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടക്കുന്ന സാഹചര്യത്തില്‍ ഒരു പുതിയ അഭിപ്രായം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മന്ത്രി കെ. രാജന്‍ പ്രതികരിച്ചത്. പൂരം അട്ടിമറിക്കപ്പെട്ടിട്ടില്ലെന്നും വെടിക്കെട്ട് നടക്കാന്‍ അല്‍പസമയം വൈകി എന്നതുമാത്രമാണ് പ്രശ്നമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിനെതിരെയാണ് സിപിഐ രംഗത്തുവന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here