കാനത്തിന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

കോട്ടയം : ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ദേശീയ സെക്രട്ടറി ഡി.രാജയുടെ അധ്യക്ഷതയില്‍ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്‍കിയത്. ഈ മാസം 28ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം എക്‌സിക്യൂട്ടീവ് തീരുമാനത്തിന് അന്തിമ അംഗീകാരം നല്‍കും.

ചികിത്സക്കായി മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കണമെന്ന് കാനം നിര്‍ദ്ദേശിച്ചിരുന്നു. ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തിന്റെ തിരഞ്ഞെടുപ്പ്. രാജ്യസഭാംഗമായ ബിനോയ് വിശ്വം സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗമാണ്. ഡി.രാജയാണ് കോട്ടയത്ത് തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം കഴിവിന്റെ പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top