രാഹുല്‍ മത്സരിക്കേണ്ടത് വയനാട്ടില്‍ അല്ലായിരുന്നു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി; ഇതുപോലെ ഒരു നാടകത്തിന് വേഷം കെട്ടിക്കരുതായിരുന്നു എന്നും ബിനോയ് വിശ്വം
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഗാന്ധി രാജിവച്ചതില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. രാഹുല്‍ മത്സരിക്കേണ്ടത് വയനാട്ടില്‍ അല്ലായിരുന്നു എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. ഇതുപോലെ ഒരു നാടകത്തിനു കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെക്കൊണ്ട് വേഷം കെട്ടിക്കരുതായിരുന്നു എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
“രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വം തെക്കോട്ട് വലിച്ചിഴച്ച് കൊണ്ടുവന്നു. ഫലപ്രഖ്യാപനത്തിന് രണ്ടാമത്തെ ആഴ്ച രാഹുല്‍ രാജി വച്ചിരിക്കുന്നു. രാഹുലിനെപ്പോലെ വലിയ ഒരാളെ ഇതിനായി നിയോഗിക്കരുതായിരുന്നു. വയനാട് സീറ്റ് ഇടതുമുന്നണിയില്‍ സിപിഐക്ക് ഉള്ളതാണ്. മത്സരം രാഷ്ടീയമായി കണ്ടുകൊണ്ട് സിപിഐ വയനാട്ടില്‍ മത്സരിക്കും.” – ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം രാഹുലിനെതിരെ വയനാട്ടില്‍ മത്സരിച്ച സിപിഐ സ്ഥാനാര്‍ത്ഥി ആനി രാജ പ്രതികരിച്ചിട്ടുണ്ട്. പ്രിയങ്കക്കെതിരേയും മത്സരിക്കുമോയെന്ന ചോദ്യത്തിന് തീരുമാനം പാര്‍ട്ടിയുടേത് ആണെന്നായിരുന്നു ആനി രാജയുടെ പ്രതികരണം. “കഴിഞ്ഞ തവണ മത്സരിച്ചത് എന്റെ തീരുമാനമല്ല, പാര്‍ട്ടിയുടേതാണ്. സിപിഐ തീരുമാനം ഇടതുമുന്നണി അംഗീകരിച്ചാണ് ഞാന്‍ അവിടെ സ്ഥാനാര്‍ഥിയായത്.” – ആനി രാജ പറഞ്ഞു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here